
മുംബൈ: മഴ പെയ്ത് പിച്ചും ഗ്രൗണ്ടുമെല്ലാം നനഞ്ഞാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വൈകുകയോ ഉപേക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിലേക്ക് പുഴപോലെ വെള്ളം ഒഴുകിയെത്തിയാലോ. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ചിരികള്‍ക്കും ട്രോളുകള്‍ക്കും വഴിതുറന്നിരിക്കുന്നത്.
നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ബാറ്ററുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്. ബാറ്റു ചെയ്യുന്നതിടെ പന്ത് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ടത് മാത്രമെ ബാറ്റര്‍ക്ക് ഓര്‍മയുള്ളു. പിന്നാടെ പിച്ചിലേക്ക് വെള്ളം പുഴപോലെ ഒഴുകുന്നു.
ബാറ്റര്‍ ഫൈന്‍ ലെഗ്ഗിലേക്ക് അടിച്ച പന്ത് കൊണ്ടത് നെറ്റ്സിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലായിരുന്നു. പന്ത് കൊണ്ട് ടാങ്ക് പൊട്ടിയതോടെയാണ് വെള്ളം ഒഴുകിയെത്തിയത്. വെള്ളം ഒഴുകി വരുന്നത് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന ബാറ്ററെയും വീഡിയോയില്‍ കാണാം. വിഡിയോ എവിടെ വെച്ച് എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്ന് എക്സ് പോസ്റ്റില്‍ വ്യക്തമല്ല.
അതിനിടെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 11നാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും അഫ്ഗാനിസ്ഥാനെതിരായ പരമ്പരക്കുണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക