
ക്വീന്‍സ്‌ലന്‍ഡ്: ഇത്ര കൂളായി ക്യാച്ചെടുക്കുന്നത് ക്രിക്കറ്റ് ലോകത്ത് മുമ്പ് അധികം വട്ടമൊന്നും ആരാധകര്‍ കണ്ടുകാണില്ല. അതും പേസ്‍ ബൗളര്‍മാരുടെ തലപോകുന്ന കേസായ റിട്ടേണ്‍ ക്യാച്ച് അവസരങ്ങളില്‍. അതിനാല്‍ ഈ ക്യാച്ച് കണ്ട ആരാധകരെല്ലാം തലയില്‍ കൈവെച്ചു. ബിഗ് ബാഷ് ട്വന്‍റി 20 ക്രിക്കറ്റ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റും സിഡ്‌നി സിക്സേഴ്സും തമ്മിലുള്ള ക്വാളിഫയര്‍ മത്സരത്തിലായിരുന്നു ഈ സുന്ദര ക്യാച്ചിന്‍റെ പിറവി.
ബിഗ് ബാഷില്‍ ബ്രിസ്‌ബേന്‍ ഹീറ്റിന്‍റെ സ്പെന്‍സര്‍ ജോണ്‍സണിനെ പുറത്താക്കാന്‍ സിഡ്‌നി സിക്‌സേഴ്‌സ് താരം ജാക്ക് എഡ്‌വേഡ്‌സ് തകര്‍പ്പന്‍ ക്യാച്ചെടുക്കുകയായിരുന്നു. 153 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ബ്രിസ്ബേന്‍ ടീം 98 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടമായി കനത്ത തോല്‍വി മുന്നില്‍ക്കാണുന്ന ഘട്ടത്തിലായിരുന്നു ഈ സംഭവം. ബ്രിസ്ബേന്‍ ഇന്നിംഗ്‌സിലെ 17-ാം ഓവറിലെ മൂന്നാം പന്തില്‍ ജാക്ക് എഡ്‌വേഡ്‌സിനെ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു സ്പെന്‍സറിന്‍റെ ശ്രമം. എന്നാല്‍ ഒറ്റകൈയില്‍ കോരിയെടുക്കും പോലെ വായുവില്‍ ജാക്ക് എഡ്‌വേഡ്‌സ് പന്ത് കൈക്കലാക്കി. കണ്ടവരിലെല്ലാം അത്ഭുതം സമ്മാനിക്കുന്ന ക്യാച്ചായി ഇത്. മത്സരത്തില്‍ ഇത് കൂടാതെ മറ്റൊരു വിക്കറ്റും ജാക്കിനുണ്ടായിരുന്നു.
കാണാം വീഡിയോ
മത്സരത്തില്‍ 39 റണ്‍സിന്‍റെ ജയവുമായി സിഡ്‌നി സിക്സേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. സിക്സേഴ്‌സിന്‍റെ 152 റണ്‍സ് പിന്തുടര്‍ന്ന ബ്രിസ്‌ബേന്‍ 17.5 ഓവറില്‍ 113 റണ്‍സില്‍ ഓള്‍ഔട്ടായി. ബെന്‍ ദോഷ്യോസ് 3.5 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുമായി ബ്രിസ്ബേന്‍ ഹീറ്റിനെ എറിഞ്ഞിടുകയായിരുന്നു. ജാക്ക് എഡ്‌വേഡിന് പുറമെ ഹെയ്‌ഡന്‍ കേറും രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ബാറ്റിംഗില്‍ സിക്സേഴ്സിനായി നായകന്‍ മൊയ്‌സസ് ഹെന്‍റിക്വസും (59), ഡാനിയേല്‍ ഹ്യൂസും (42) തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!