ബുമ്രയുടെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ടാ; എതിരാളികള്‍ കരുതിയിരുന്നോ- വീഡിയോ

By Jomit JoseFirst Published Sep 14, 2022, 4:49 PM IST
Highlights

ഏഷ്യാ കപ്പില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര പേസര്‍ ഹര്‍ഷല്‍ പട്ടേലിനൊപ്പം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലും ചികില്‍സയിലുമായിരുന്നു

ബെംഗളൂരു: ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനം പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഫോമിനെ കൂടി ആശ്രയിച്ചിരിക്കുമെന്നുറപ്പ്. ഏഷ്യാ കപ്പ് നഷ്‌ടമായ ബുമ്ര പരിക്ക് മാറി ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് മുമ്പ് ബുമ്ര ഷെയര്‍ ചെയ്ത വീഡിയോ താരത്തിന്‍റെ ഫിറ്റ്‌നസ് തെളിയിക്കുന്നതാണ്. ലോകകപ്പിന് മുമ്പ് ടീമിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബുമ്രയുടെ പരിശീലന ദൃശ്യങ്ങള്‍. 

ഏഷ്യാ കപ്പില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര പേസര്‍ ഹര്‍ഷല്‍ പട്ടേലിനൊപ്പം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലും ചികില്‍സയിലുമായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോയാണ് ബുമ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കഠിന പരിശീലനം നടത്തിയാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകും എന്ന തലക്കെട്ടോടെയാണ് ബുമ്രയുടെ വീഡിയോ. ജിമ്മിലും നെറ്റ്സിലും ബുമ്ര പരിശീലനം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. താരത്തിന്‍റെ ഫിറ്റ്‌നസും പേസും വീഡിയോയില്‍ വ്യക്തം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jasprit bumrah (@jaspritb1)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

ടി20 ലോകകപ്പിന് മുന്നോടിയായി ഈ മാസം 20 മുതല്‍ ഓസ്ട്രേലിയക്കെതിരെയും പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ടി20 പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകള്‍ക്കുള്ള ടീമിലും ജസ്പ്രീത് ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20 ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകള്‍ക്കുള്ള ടീമിലുമുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനും ദക്ഷിണാഫ്രിക്കക്കെതിരെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. 

'അയാള്‍ക്ക് ആ ബാറ്റിംഗ് പൊസിഷനും ചേരും'; ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഉപദേശവുമായി ദിലീപ് വെങ്‌സര്‍കര്‍

click me!