പ്രത്യേകിച്ച് സെഞ്ചുറിയുമായി ജോ റൂട്ട് ക്രീസിലുള്ളപ്പോള്‍. ഓസ്ട്രേലിയയെ ബാറ്റിംഗിന് ക്ഷണിച്ച് വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ഇംഗ്ലണ്ട് നല്‍കിയ സന്ദേശം വ്യക്തമാണ്.പരിചയസമ്പന്നരായ വാര്‍ണറും ഖവാജയും ക്രീസില്‍ കുട്ടികളെപ്പോലെയാണ് നിന്നതെന്നും ബിബിസിയുടെ കമന്‍ററിയില്‍ വോണ്‍ പറഞ്ഞു.

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 393 റണ്‍സില്‍ നാടകീയമായി ഡിക്ലയര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. താനായിരുന്നു നായകനെങ്കില്‍ ഇത്തരത്തില്‍ ഡിക്ലയര്‍ ചെയ്യാനുള്ള ധൈര്യം കാട്ടില്ലായിരുന്നുവെന്നും കുറച്ചു കൂടി റണ്‍സടിക്കാനെ ശ്രമിക്കുകയുള്ളൂവെന്നും വോണ്‍ പറഞ്ഞു.

ഞാനായിരുന്നെങ്കില്‍ അത് ചെയ്യില്ലായിരുന്നു. കാരണം ഇനി എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ലല്ലോ. എന്തായാലും ബെന്‍ സ്റ്റോക്സിന്‍റെ ആ തീരുമാനത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഷസ് പരമ്പര നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. എന്‍റെ ജീവിതത്തില്‍ ആദ്യമായി മുമ്പൊരു ടീമും ചെയ്യാത്ത കാര്യം ചെയ്തതിലൂടെ ഇംഗ്ലണ്ട് ഓസ്ട്രേലിയക്ക് ആദ്യ ഇടി കൊടുക്കുകയാണ് ചെയ്തത്. ഞാനായിരുന്നു ക്യാപ്റ്റനെങ്കിലും ആ സമയത്ത് കുറച്ചുകൂടി റണ്‍സടിക്കാനെ ശ്രമിക്കു.പ്രത്യേകിച്ച് സെഞ്ചുറിയുമായി ജോ റൂട്ട് ക്രീസിലുള്ളപ്പോള്‍.

ഓസ്ട്രേലിയയെ ബാറ്റിംഗിന് ക്ഷണിച്ച് വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ഇംഗ്ലണ്ട് നല്‍കിയ സന്ദേശം വ്യക്തമാണ്.പരിചയസമ്പന്നരായ വാര്‍ണറും ഖവാജയും ക്രീസില്‍ കുട്ടികളെപ്പോലെയാണ് നാലോവര്‍ ക്രീസില്‍ നിന്നതെന്നും ബിബിസിയുടെ കമന്‍ററിയില്‍ വോണ്‍ പറഞ്ഞു.

എങ്ങനെ ചിരിക്കാതിരിക്കും? ഹാരി ബ്രൂക്കിന്റെ പുറത്താകല്‍ വിചിത്രം; വിശ്വസിക്കാനാവാതെ താരം- വീഡിയോ

അതേസമയം, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്ന കാര്യം ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന തനിക്ക് പോലും അറിവുണ്ടായിരുന്നില്ലെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ പറഞ്ഞു. ബെയര്‍സ്റ്റോ 78 പന്തില്‍ 78 റണ്‍സെടുത്ത് ജോ റൂട്ടിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് പുറത്തായത്. പിന്നാലെ മൊയിന്‍ അലിയും സ്റ്റുവര്‍ട്ട് ബ്രോഡും പുറത്തായി. ഒലി റോബിന്‍സണും ജോ റൂട്ടും ക്രീസില്‍ തകര്‍ത്തടിക്കുമ്പോഴാണ് ബെന്‍ സ്റ്റോക്സ് ഡിക്ലറേഷന്‍ നടത്തിയത്. അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്തതിനാല്‍ കീപ്പിംപ് പാഡ് പോലും ധരിച്ചിരുന്നില്ലെന്നും എല്ലാം പെട്ടെന്ന് ധരിച്ച് ഇറങ്ങേണ്ടിവന്നുവെന്നും ബെയര്‍സ്റ്റോ പറഞ്ഞു.

ആദ്യ ദിനം 393/8 എന്ന സ്കോറില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ക ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിന് ക്ഷണിച്ചു. നാലോവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ ഇംഗ്ലണ്ടിനായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെന്ന നിലയിലാണ് ഓസീസ് ക്രീസ് വിട്ടത്.