പിന്നോട്ടോടിയൊരു വണ്ടര്‍ ക്യാച്ച്; അമ്പരപ്പിച്ച് മുഹമ്മദ് റിസ്‌വാന്‍- വീഡിയോ

Published : May 23, 2022, 12:17 PM ISTUpdated : May 23, 2022, 12:20 PM IST
പിന്നോട്ടോടിയൊരു വണ്ടര്‍ ക്യാച്ച്; അമ്പരപ്പിച്ച്  മുഹമ്മദ് റിസ്‌വാന്‍- വീഡിയോ

Synopsis

കിവീസ് ഇന്നിംഗ്‌സിലെ 54-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു മുഹമ്മദ് റിസ്‌വാന്‍ ഫീല്‍ഡില്‍ അത്ഭുതം കാട്ടിയത്

ലണ്ടന്‍: കൗണ്ടി ടീം സസെക്‌സിനായി(Sussex) മികച്ച പ്രകടനം പുറത്തെടുക്കുന്ന പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ(Mohammad Rizwan) പേരില്‍ വണ്ടര്‍ ക്യാച്ചും. ന്യൂസിലന്‍ഡ് ടീമിനെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലില്ലാതിരുന്നിട്ടും സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി മൈതാനത്തെത്തിയാണ് താരം ഗംഭീര ക്യാച്ച് പേരിലാക്കിയത്. 

കിവീസ് ഇന്നിംഗ്‌സിലെ 54-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു മുഹമ്മദ് റിസ്‌വാന്‍ ഫീല്‍ഡില്‍ അത്ഭുതം കാട്ടിയത്. ഡെല്‍റെ റൗളിന്‍സിന്‍റെ പന്തില്‍ ക്രീസ് വിട്ടിറങ്ങി ലോംഗ് ഓഫിലൂടെ സിക്‌സര്‍ പറത്താനായിരുന്നു ഹാമിഷ് റൂത്തര്‍ഫോഡിന്‍റെ ശ്രമം. എന്നാല്‍ മിഡ് ഓഫില്‍ നിന്ന് ലോംഗ് ഓഫിലേക്ക് പിന്നോട്ടോടി ഗംഭീര ക്യാച്ചെടുക്കുകയായിരുന്നു റിസ്‌വാന്‍. 'വാട്ട് എ ക്യാച്ച്, മുഹമ്മദ് റിസ്‌വാന് ചെയ്യാൻ കഴിയാത്ത എന്തെങ്കിലുമുണ്ടോ?' എന്ന തലക്കെട്ടില്‍ സസെക്‌സ് ടീം ഈ ക്യാച്ചിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായാണ് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന്‍ കളത്തിലെത്തിയത്. 

ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേസ്വര്‍ പൂജാരയ്‌ക്കൊപ്പമാണ് മുഹമ്മദ് റിസ്‌വാന്‍ സസെക്‌സിനായി കളിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ചിത്രം നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡര്‍ഹാമിനെതിരായ മത്സരത്തില്‍ പൂജാര-റിസ്‌വാന്‍ സഖ്യം 154 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 

പൂജാരയുമായി ഡ്രസിംഗ് റൂം പങ്കിടുന്നതിനെ കുറിച്ച് റിസ്‌വാന്‍ നേരത്തെ സംസാരിച്ചിരുന്നു. 'ഞാന്‍ വേഗം പുറത്തായിരുന്നപ്പോള്‍ പൂജാരയുടെ ഉപദേശം തേടിയിരുന്നു. അദ്ദേഹം കുറച്ച് കാര്യങ്ങള്‍ പറഞ്ഞുതന്നു. ശരീരത്തോട് ചേര്‍ത്തുപിടിച്ച് ബാറ്റ് ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഞാന്‍ ദീര്‍ഘകാലം വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് പൂജാരയ്‌ക്ക് തീര്‍ച്ചയായും അറിയാം. പൂജാര ചുവന്ന പന്തിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. വൈറ്റ് ബോളില്‍ ശരീരത്തോട് ചേര്‍ന്ന് കളിക്കേണ്ടതില്ലെന്നാണ് പൂജാര എന്നോട് പറഞ്ഞത്'- എന്നായിരുന്നു റിസ്‌വാന്‍റെ വാക്കുകള്‍. 

IPL 2022 : വെടിയുണ്ട പോലൊരു പന്ത്; ഉമ്രാന്‍ മാലിക്കിന്‍റെ ഏറ് കൊണ്ട് പുളഞ്ഞ് മായങ്ക് അഗര്‍വാള്‍

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?