ഉമ്രാന്‍ മാലിക്കിന്‍റെ ഷോര്‍ട്ട് പിച്ച് പന്തിനെ സ്‌ക്വയര്‍ ലെഗിലൂടെ അടിച്ചകറ്റാനുള്ള മായങ്കിന്‍റെ ശ്രമം പാളുകയായിരുന്നു

മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള(Team India) പ്രവേശനത്തിന് പിന്നാലെ ഐപിഎല്ലില്‍(IPL 2022) തീപ്പൊരി പന്തുമായി ബാറ്ററെ എറിഞ്ഞിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്(Umran Malik). പഞ്ചാബ് കിംഗ്‌സ്(Punjab Kings) ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(Mayank Agarwal) ഉഗ്രന്‍ ഷോര്‍ട് പിച്ച് പന്തില്‍ എറിഞ്ഞിടുകയായിരുന്നു ഉമ്രാന്‍. 

ഉമ്രാന്‍ മാലിക്കിന്‍റെ ഷോര്‍ട്ട് പിച്ച് പന്തിനെ സ്‌ക്വയര്‍ ലെഗിലൂടെ അടിച്ചകറ്റാനുള്ള മായങ്കിന്‍റെ ശ്രമം പാളുകയായിരുന്നു. വാരിയെല്ലില്‍ പന്ത് കൊണ്ട മായങ്ക് ഓട്ടം പൂര്‍ത്തിയാക്കി നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ വേദനമൂലം നിലത്തുകിടന്നു. ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി താരത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ കുറച്ചുസമയം മത്സരം തടസപ്പെട്ടു. എങ്കിലും ബാറ്റിംഗ് തുടര്‍ന്നു മായങ്ക് അഗര്‍വാള്‍. സീസണിലെ മോശം ഫോമിന് അടിവരയിട്ട് താരം നാല് പന്തില്‍ ഒരു റണ്ണുമായി വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ പന്തില്‍ പുറത്തായി. പന്ത് കൊണ്ടിടത്ത് വേദനയുണ്ടെന്നും എക്‌സറേയ്‌ക്ക് വിധേയനാകും എന്നും മത്സര ശേഷം മായങ്ക് വ്യക്തമാക്കിയിരുന്നു. 

Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ലിയാം ലിവിംഗ്‌സ്റ്റണ്‍ (പുറത്താവാതെ 49), ശിഖര്‍ ധവാന്‍ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.

IND vs SA : 'അവനെ ഇന്ത്യന്‍ ടീമിലെടുക്കാത്തത് കടുത്ത നിരാശ'; സെലക്‌ടര്‍മാരെ പൊരിച്ച് ഹര്‍ഭജനും വീരുവും