ഷമിയുടെ തീപ്പന്തില്‍ വട്ടം കറങ്ങി വാര്‍ണറുടെ ഓഫ് സ്റ്റംപ്, ആവേശം അടക്കാനാവാതെ ദ്രാവിഡ്- വീഡിയോ

By Web TeamFirst Published Feb 9, 2023, 10:23 AM IST
Highlights

തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറുടെ ഓഫ് സ്റ്റംപ് കാറ്റില്‍ പറത്തിയാണ് ഷമി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെപ്പോലും ആവേശത്തില്‍ ആറാടിച്ചത്.

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിര്‍ണായക ടോസ് നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ടീമും ആരാധകരും നിരാശരായതായിരുന്നു. എന്നാല്‍ ആരാധകരുടെ നിരാശ ആവേശമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. ഓസിസ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് സിറാജ് മികച്ച ഫോമിലുള്ള ഉസ്മാന്‍ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ അമ്പയര്‍ നോട്ടൗട്ട് വിളിച്ചു.

പന്ത് ലെഗ് സ്റ്റംപിലാണ് പിച്ച് ചെയ്തതെന്ന് സംശയമുണ്ടായിരുന്നതിനാല്‍ റിവ്യൂ എടുക്കാന്‍ മടിച്ച രോഹിത്തിനോട് റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ചത് സിറാജ് തന്നെയായിരുന്നു. ഒടുവില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനോട് ആലോചിച്ച് രോഹിത് റിവ്യു എടുത്തു. ലൈനില്‍ പിച്ച് ചെയ്ത പന്ത് ഖവാജയുടെ ലെഗ് സ്റ്റംപ് തെറിപ്പിക്കുമെന്ന് റിവ്യുവില്‍ വ്യക്തമായതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം മാറ്റി ഔട്ട് വിധിച്ചു. തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിറാജ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് തന്‍റെ ആദ്യ വിക്കറ്റെടുക്കാന്‍ രണ്ടാം ഓവര്‍ വരെയെ കാത്തിരിക്കേണ്ടിവന്നുള്ളു.

ടി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റ് അരങ്ങേറ്റം, സൂര്യകുമാര്‍ യാദവിന് അപൂര്‍വ റെക്കോര്‍ഡ്

What a ball, Shami. pic.twitter.com/nts6lBiDJU

— Johns. (@CricCrazyJohns)

തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറുടെ ഓഫ് സ്റ്റംപ് കാറ്റില്‍ പറത്തിയാണ് ഷമി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെപ്പോലും ആവേശത്തില്‍ ആറാടിച്ചത്. അഞ്ച് പന്ത് നേരിട്ട വാര്‍ണര്‍ക്ക് ഒരു റണ്‍സ് മാത്രമെ നേടാനായുള്ളു. സ്പിന്നിനെ തുണക്കുമെന്ന് കരുതിയ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് വേട്ട കണ്ട് ഓസീസ് ഡ്രസ്സിംഗ് റൂം പോലും ഒന്ന് പകച്ചു. പന്ത് അസാധരണമായി താഴുകയും ഉയരുകയും ചെയ്യുന്ന പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിരിക്കുമെന്നതിന്‍റെ സൂചനകള്‍ ആദ്യ ഓവറുകളില്‍ തന്നെ വ്യക്തമായിരുന്നു.

Rahul Dravid is pumped up. pic.twitter.com/x6M8hrM0EZ

— Johns. (@CricCrazyJohns)
click me!