2021 മാര്‍ച്ചില്‍ 30 വയസും 181 വയസും പ്രായമുള്ളപ്പോഴായിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ടി20 റാങ്കിംഗില്‍ ഒന്നാം റാങ്കുകരാനായി മാറിയ സൂര്യ 2021 ജൂലൈയില്‍ 30 വയസും 307 ദിവസവും പ്രായമുള്ളപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി.

നാഗ്പൂര്‍: ടി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് അപൂര്‍വ റെക്കോര്‍ഡ്. 30 വയസിനുശേഷം ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് നാഗ്‌പൂര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ അരങ്ങേറിയതോടെ സൂര്യകുമാറിന്‍റെ പേരിലായത്.

2021 മാര്‍ച്ചില്‍ 30 വയസും 181 വയസും പ്രായമുള്ളപ്പോഴായിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ടി20 റാങ്കിംഗില്‍ ഒന്നാം റാങ്കുകരാനായി മാറിയ സൂര്യ 2021 ജൂലൈയില്‍ 30 വയസും 307 ദിവസവും പ്രായമുള്ളപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി.

നാഗ്പൂര്‍ ടെസ്റ്റ്: സ്പിന്‍ പിച്ചില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിര്‍ണായക ടോസ്; സൂര്യകുമാറിന് അരങ്ങേറ്റം

2023 ഫെബ്രുവരിയില്‍ 32 വയസും 148 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യയുടെ ടെസ്റ്റ് അരങ്ങേറ്റം. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് സൂര്യക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് പകരമാണ് സൂര്യക്ക് മധ്യനിരയില്‍ അവസരം നല്‍കിയത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിട്ട് മികച്ച ഫോമില്‍ നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു.

Scroll to load tweet…

എന്നാല്‍ നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ഓസീസ് സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ് ഷോട്ടിലൂടെ റണ്‍സ് കണ്ടെത്താന്‍ ഏറ്റവും അനുയോജ്യന്‍ സൂര്യകുമാറാണെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് സൂര്യക്ക് മധ്യനിരയില്‍ അവസരം നല്‍കിയത്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റണ്‍സ് കണ്ടെത്താന്‍ സൂര്യക്കാവുമെന്നതും കണക്കിലെടുത്തു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Suryakumar Yadav, Srikar Bharat(w), Ravindra Jadeja, Ravichandran Ashwin, Axar Patel, Mohammed Shami, Mohammed Siraj.