പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദീപക് ചാഹര്‍ ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടി20 ചരിത്രത്തിലെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനം. ദിനേശ് നക്രാണിയും ഏഴ് റമ്‍സിന് ആറ് വിക്കറ്റെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസ് എട്ട് റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് ടി20 ചരിത്രത്തില്‍ മികച്ച അഞ്ചാമത്തെ ബൗളിംഗ് പ്രകടനം. 

ക്വാലാലംപൂര്‍: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി മലേഷ്യന്‍ പേസര്‍ സ്യാസ്രുള്‍ ഇദ്രുസ്. ടി20 ലോകകപ്പ് ഏഷ്യ ബി യോഗ്യതാ റൗണ്ടില്‍ ചൈനക്കെതിരെ എട്ട് റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് എടുത്താണ് സ്യാസ്രുള്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ടി20 പുരുഷ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.സ്യാസ്രുളിന്‍റെ ബൗളിംഗ് മികവില്‍ മലേഷ്യ ചൈനയെ എട്ട് വിക്കറ്റിന് തകര്‍ത്തു.

പുരുഷ ടി20 ക്രിക്കറ്റില്‍ നൈജീരിയന്‍ ബൗളര്‍ പീറ്റര്‍ അഹോയുടെ പേരിലുള്ള റെക്കോര്‍ഡാണ് സ്യാസ്രുള്‍ തകര്‍ത്തത്. അഞ്ച് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്തതായിരുന്നു ടി20 പുരുഷ ക്രിക്കറ്റിലെ ഇതിന് മുമ്പത്തെ ബൗളിംഗ് പ്രകടനം. വനിതാ ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിന്‍റെ ഫ്രെഡറിക് ഓവര്‍ഡ്ജിക് മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

വിന്‍ഡീസിനെതിരായ സെഞ്ചുറിയും കോലിയെ ആദ്യ 10ല്‍ എത്തിച്ചില്ല, ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് യശസ്വി

പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദീപക് ചാഹര്‍ ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടി20 ചരിത്രത്തിലെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനം. ദിനേശ് നക്രാണിയും ഏഴ് റമ്‍സിന് ആറ് വിക്കറ്റെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസ് എട്ട് റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് ടി20 ചരിത്രത്തില്‍ മികച്ച അഞ്ചാമത്തെ ബൗളിംഗ് പ്രകടനം.

Scroll to load tweet…

മലേഷ്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചൈന സ്യാസ്രുളിന്‍റെ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ 11.2 ഓവറില്‍ 23 റണ്‍സിന് ഓള്‍ ഔട്ടായി. ചൈനീസ് നിരയിലാരും രണ്ടക്കം കടന്നില്ല. ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ വീ ഗൗ ലീ ആണ് ചൈനയുടെ ടോപ് സ്കോറര്‍.ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മലേഷ്യ 4.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടി20 ലോകകപ്പ് ഏഷ്യാ ബി യോഗ്യതാ റൗണ്ട് ജയിക്കുന്ന ടീം നവംബറില്‍ നേപ്പാളില്‍ നടക്കുന്ന ഫൈനല്‍ റൗണ്ട് യോഗ്യതാ പോരാട്ടത്തിന് അര്‍ഹത നേടും. 2024ല്‍ ആണ് ടി20 ലോകകപ്പ്.