
റാഞ്ചി: എം എസ് ധോണിയുടെ ജന്‍മസ്ഥലമാണ് റാഞ്ചി. ധോണിയുടെ സ്വന്തം നാട്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. മത്സരത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന് വമ്പന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
അടുത്ത വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ച ധോണിക്ക് നാഗ്പൂരില്‍ തിളങ്ങാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!