കൂടെ കളിച്ചത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്, ക്രിക്കറ്റിൽ മാത്രമല്ല ഗോള്‍ഫിലും 'തല'യെന്ന് തെളിയിച്ച് ധോണി-വീഡിയോ

Published : Sep 08, 2023, 12:38 PM IST
കൂടെ കളിച്ചത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്, ക്രിക്കറ്റിൽ മാത്രമല്ല ഗോള്‍ഫിലും 'തല'യെന്ന് തെളിയിച്ച് ധോണി-വീഡിയോ

Synopsis

ധോണിയും ട്രംപും ഒരുമിച്ച് ഗോള്‍ഫ് കളിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ധോണിയുടെ സുഹൃത്തും ദുബായിലെ വ്യവസായിയുമായ ഹിതേഷ് സങ്‌വിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കാര്‍ലോസ് അല്‍ക്കാരസും അലക്സാണ്ടര്‍ സ്വരേവും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ ഗോള്‍ഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ധോണിക്കൊപ്പം ഗോള്‍ഫ് കളിക്കാനായി എത്തിയത് ചില്ലറക്കാരനല്ല. മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപായിരുന്നു ബെഡ്മിനിസ്റ്ററിലെ ട്രംപ് നാഷണല്‍ ഗോള്‍പ് ക്ലബ്ബില്‍ ധോണിയുടെ സഹതാരം.

ധോണിയും ട്രംപും ഒരുമിച്ച് ഗോള്‍ഫ് കളിക്കുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ധോണിയുടെ സുഹൃത്തും ദുബായിലെ വ്യവസായിയുമായ ഹിതേഷ് സങ്‌വിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സങ്‌വിക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ധോണി കഴിഞ്ഞ ദിവസം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടം കാണാനായി സ്റ്റേ‍ഡിയത്തിലെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച 42കാരനായ ധോണി അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ടെന്നിസായാലെന്ത്? യുഎസ് ഓപ്പണിനിടെ അല്‍ക്കറാസിന് പിന്നില്‍ ചിരിച്ച് രസിച്ച് കാര്യം പറഞ്ഞ് എം എസ് ധോണി - വീഡിയോ

ഐപിഎല്ലിനിനിടെ കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും ഫൈനലില്‍ അടക്കം ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ധോണി ചെന്നൈ ടീമിന് അഞ്ചാം കിരീടം സമ്മാനിച്ചത്. കാല്‍മുട്ടിനേറ്റ പരിക്കിന് പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായ ധോണി കഴിഞ്ഞ മാസം തന്‍റെ സൂപ്പര്‍ ബൈക്കിലും കാറിലുമെല്ലാം റാഞ്ചിയിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നതിന്‍റെ വീഡിയോയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം
മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം