ഇപ്പോള്‍ യുഎസ് ഓപ്പണില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കറാസ് - അലക്‌സാണ്ടര്‍ സ്വെരേവ് മത്സരം നേരില്‍ കാണാന്‍ ധോണിയുമുണ്ടായിരുന്നു.

ന്യൂയോര്‍ക്ക്: വിവിധ കായികയിനങ്ങളില്‍ പ്രാവീണ്യം തെൡയിച്ചിട്ടുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. വിക്കറ്റ് കീപ്പറാവുന്നതിന് മുമ്പ് സ്‌കൂള്‍ തലത്തില്‍ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പറായിരുന്നു ധോണി. ഹോക്കിയിലും ഒരുകൈ നോക്കിയിട്ടുണ്ട് താരം. ടെന്നിസ് ആരാധകന്‍ കൂടിയാണ് ധോണി. പലപ്പോഴും വിംബിള്‍ഡണ്‍ വേദിയില്‍ ധോണിയെ കണ്ടിട്ടുമുണ്ട്. 

ഇപ്പോള്‍ യുഎസ് ഓപ്പണില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കറാസ് - അലക്‌സാണ്ടര്‍ സ്വെരേവ് മത്സരം നേരില്‍ കാണാന്‍ ധോണിയുമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങളില്‍ ഒന്നായിരുന്നു ഇന്നത്തേത്. വീഡിയോ ദൃശ്യങ്ങളില്‍ ധോണി ഗ്യാലറിയില്‍ ഇരിക്കുന്നത് കാണാം. വീഡിയോ കാണാം...

Scroll to load tweet…

മത്സരത്തില്‍ അല്‍ക്കറാസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നു. ഒന്നാം സീഡായ സ്പാനിഷ് താരം 6-3, 6-2, 6-4 സ്‌കോറിനാണ് ജയിച്ചത്. ടൂര്‍ണമെന്റിലെ 12ാം സീഡായിരുന്നു സ്വെരേവ്. 2020 ഫൈനലിസ്റ്റ് കൂടിയാണ് താരം. ജയത്തോടെ അല്‍ക്കറാസ് സെമിയിലെത്തി. സെമിയില്‍ മൂന്നാം സീഡ് ഡാനില്‍ മെദ്‌വദേവാണ് അല്‍ക്കറാസിന്റെ എതിരാളി. 2021ലെ യുഎസ് ഓപ്പണ്‍ ജേതാവാണ് മെദ്‌വദേവ്. 

Scroll to load tweet…

മറ്റൊരു സെമിയില്‍ നോവാക് ജോക്കോവിച്ച് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണെ നേരിടും. റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. സ്‌കോര്‍ 6-4, 6-3, 6-4. ഷെല്‍ട്ടണ്‍ സഹതാരം ഫ്രാന്‍സസ് തിയാഫോയെ തോല്‍പ്പിച്ചു. സ്‌കോര്‍ 2-6, 6-3, 6-7, 2-6.

വനിതാ സെമിയില്‍ അമേരിക്കയുടെ കൊകോ ഗൗഫ് ചെക്ക് താരം കരോളിന മുച്ചോവയെ നേരിടും. മാഡിസണ്‍, അര്യാന സബലെങ്കയെ നേരിടും.

ഒഴിവാക്കിയത് മണ്ടത്തരം, അവർ രണ്ടുപേരും ലോകകപ്പ് ടീമിൽ വേണമായിരുന്നു; തുറന്നു പറഞ്ഞ് അക്തറും ഹര്‍ഭജനും