അപൂര്‍വ കാഴ്ച്ച, സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ

By Web TeamFirst Published Aug 5, 2022, 8:57 PM IST
Highlights

അപൂര്‍വങ്ങില്‍ അപൂര്‍വമായിട്ടെ സഞ്ജു പന്തെറിയുന്നത് പുറം ലോകം കണ്ടുകാണൂ. വെള്ള ജേഴ്‌സിയില്‍ ഇറങ്ങിയ സഞ്ജു ഒരു പ്രാദേശിക മത്സരത്തിലാണ് പന്തെറിയുന്നത്. സഞ്ജുവിന്റ ബൗളിംഗ് എങ്ങനെയുണ്ടെന്ന് ഫ്രാഞ്ചൈസി ആര്‍ അശ്വിനോട് ചോദിക്കുന്നുമുണ്ട്.

ജയ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മലയാളി താരം സഞ്ജു സാസണ്‍ (Sanju Samson) ക്യാപ്റ്റനായതുകൊണ്ട് കൂടിയാണത്. മലയാളികളില്‍ മിക്കവരും റോയല്‍സിനെ പിന്തുണക്കുന്നുണ്ട്. പലപ്പോഴും രസകരമായ വീഡിയോയിലൂടെ ആരാധകുടെ ഹൃദയം കീഴടക്കാറുണ്ട് ഫ്രാഞ്ചൈസി.

ഇന്ന് പങ്കുവച്ച വീഡിയോയാണ് ഏറെ വൈറലായിരിക്കുന്നത്. വിക്കറ്റ് കീപ്പറും മുന്‍നിര ബാറ്റ്‌സ്മാനുമായ സഞ്ജു പന്തെറിയുന്ന വീഡിയോയാണത്. അപൂര്‍വങ്ങില്‍ അപൂര്‍വമായിട്ടെ സഞ്ജു പന്തെറിയുന്നത് പുറം ലോകം കണ്ടുകാണൂ. വെള്ള ജേഴ്‌സിയില്‍ ഇറങ്ങിയ സഞ്ജു ഒരു പ്രാദേശിക മത്സരത്തിലാണ് പന്തെറിയുന്നത്. സഞ്ജുവിന്റ ബൗളിംഗ് എങ്ങനെയുണ്ടെന്ന് ഫ്രാഞ്ചൈസി ആര്‍ അശ്വിനോട് ചോദിക്കുന്നുമുണ്ട്. വിഡീയോ കാണാം...

👀 , rate this off-spinner? 😋 pic.twitter.com/aQPXy0sqBP

— Rajasthan Royals (@rajasthanroyals)

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഫ്‌ളോറിഡയിലാണ് സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) അഞ്ച് ടി20 മത്സങ്ങള്‍ക്കൊപ്പമുള്ള ടീമിനൊപ്പമാണ് താരം. എന്നാല്‍ ആദ്യ മൂന്ന് ടി20യിലും കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല. നാളെ നടക്കുന്ന നാലാം ടി20യില്‍ അവസരം ലഭിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും. ദീപക് ഹൂഡ സ്ഥാനം നിലനിര്‍ത്തുന്നതോടെ രവീന്ദ്ര ജഡേജ നാലാം മത്സരത്തിലും പുറത്തിരിക്കും.

ഇനിയും സഞ്ജുവിനെ തഴയുമോ? വിന്‍ഡീസിനെതിരെ നാലാം ടി20 നാളെ; ഇന്ത്യ രണ്ട് മാറ്റം വരുത്തും- സാധ്യതാ ഇലവന്‍

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവേഷ് ഖാന്‍ പുറത്തായേക്കും. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് ടി20 മത്സരങ്ങളും നഷ്ടമായ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തും. ഹര്‍ഷല്‍ വരുന്നത് ബാറ്റിഗ് നിരയേയും സഹായിക്കും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയെ അടിമുടി ഉലച്ചുകളഞ്ഞുവെന്ന് മുന്‍ പാക് നായകന്‍
 

click me!