Asianet News MalayalamAsianet News Malayalam

ഇനിയും സഞ്ജുവിനെ തഴയുമോ? വിന്‍ഡീസിനെതിരെ നാലാം ടി20 നാളെ; ഇന്ത്യ രണ്ട് മാറ്റം വരുത്തും- സാധ്യതാ ഇലവന്‍

ബാറ്റിംഗ് നിരയില്‍ സാധ്യതയുള്ള ഏക മാറ്റവും ഇതുതന്നെയാണ്. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു.

West Indies vs India fourth T20 Probable Eleven 
Author
Florida, First Published Aug 5, 2022, 8:12 PM IST

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ (WI vs IND) ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ഫ്‌ളോറിഡയില്‍ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും (Rohit Sharma) സംഘത്തിനും പരമ്പര സ്വന്തമാക്കാം. വിന്‍ഡീസിനാവട്ടെ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ജയിച്ചാല്‍ മതിയാവൂ. മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ശ്രേയസിന് അയ്യര്‍ക്ക് മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന ആവശ്യം മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നുണ്ട്.

ബാറ്റിംഗ് നിരയില്‍ സാധ്യതയുള്ള ഏക മാറ്റവും ഇതുതന്നെയാണ്. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.

ഇന്ത്യ-വിന്‍ഡീസ് നാലാം ടി20, പോരാട്ടം ഇനി അമേരിക്കയില്‍; മത്സരം തുടങ്ങുന്ന സമയവും,കളി കാണാനുള്ള വഴികളും അറിയാം

സഞ്ജു വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ മാറ്റവരാനും സാധ്യതയുണ്ട്. സൂര്യകുമാര്‍ ഫോമിലെത്തി ആത്മവിശ്വാസം വീണ്ടെടുത്ത സാഹചര്യത്തില്‍ മധ്യനിരയില്‍ കളിപ്പിച്ചേക്കും. മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കുമിത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഇത്തരത്തിലൊരു മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം. അവസാന മത്സരത്തിലെ പ്രകടനത്തോടെ റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ ആത്മവിശ്വസം വര്‍ധിപ്പിക്കും.

രവീന്ദ്ര ജഡേജ നാലാം മത്സരത്തിലും പുറത്തിരിക്കും. ഇതോടെ ദീപക് ഹൂഡ ടീമില്‍ തുടരും. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവേഷ് ഖാന്‍ പുറത്തായേക്കും. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് ടി20 മത്സരങ്ങളും നഷ്ടമായ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തും. ഹര്‍ഷല്‍ വരുന്നത് ബാറ്റിഗ് നിരയേയും സഹായിക്കും.

ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയെ അടിമുടി ഉലച്ചുകളഞ്ഞുവെന്ന് മുന്‍ പാക് നായകന്‍

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
 

Follow Us:
Download App:
  • android
  • ios