'നിനക്കെന്ത് പിറന്നാള്‍ സമ്മാനം നല്‍കാനാണ്', ഇഷാന്‍ കിഷനോട് രോഹിത് ശര്‍മ-വീഡിയോ

Published : Jul 19, 2023, 09:28 AM IST
'നിനക്കെന്ത് പിറന്നാള്‍ സമ്മാനം നല്‍കാനാണ്', ഇഷാന്‍ കിഷനോട് രോഹിത് ശര്‍മ-വീഡിയോ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. വിരാട് കോലി പുറത്തായശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ റണ്ണെടുക്കാനായി 19 പന്തുകള്‍ നേരിട്ടത് രോഹിത്തിനെ ദേഷ്യം പിടിപ്പിച്ചിരുന്നു.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ 25-ാം ജന്‍മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ടീം ഇന്ത്യ. ഇന്നലെ ഡ്രസ്സിംഗ് റൂമില്‍ ഇഷാന്‍ കിഷനെ നിലത്തിരുത്തി കേക്ക് മുറിച്ചാണ് താരങ്ങള്‍ പിറന്നാളാഘോഷം നടത്തിയത്. ഇതിനുശേഷം പുറത്തുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ഇഷാനെ അടുത്ത് നിര്‍ത്തി എന്ത് പിറന്നാള്‍ സമ്മാനമാണ് ഇഷാന് നല്‍കുകയെന്ന് ചോദിച്ചു.

സമ്മാനമോ, ഇവനെന്ത് സമ്മാനം നല്‍കാനാണ്, അവന്‍റെ കൈയില്‍ എന്താണ് ഇല്ലാത്തത്, പിറന്നാള്‍ സമ്മാനമായി അവന്‍ ടീമിനുവേണ്ടി സെഞ്ചുറി അടിക്കട്ടെ എന്നായിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം. ഇതുകേട്ട് ഇഷാന്‍ ചിരിക്കുകയും ചെയ്തു. പിറന്നാള്‍ ദിനത്തില്‍ ബാറ്റിംഗ് പരിശീലനത്തിനും കീപ്പിംഗ് പരിശീലനത്തിനും സമയം കണ്ടെത്തിയ ഇഷാന്‍ കിഷന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു. പരിശീലനം കഴിഞ്ഞ് മടങ്ങും വഴി വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ കണ്ട ഇഷാന്‍ അല്‍പനേരം സംസാരിച്ചു. ബ്രയാന്‍ ലാറയെപ്പോലുള്ള ഇതിഹാസ താരങ്ങളില്‍ നിന്ന്  ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നായിരുന്നു ഇഷാന്‍റെ പ്രതികരണം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. വിരാട് കോലി പുറത്തായശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ റണ്ണെടുക്കാനായി 19 പന്തുകള്‍ നേരിട്ടത് രോഹിത്തിനെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഇഷാന്‍ അക്കൗണ്ട് തുറന്നശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ തയാറായി നില്‍ക്കുകയായിരുന്നു രോഹിത്. എന്നാല്‍ പ്രതിരോധിച്ചും ലീവ് ചെയ്തും ബീറ്റണായും ക്രീസില്‍ നിന്ന ഇഷാന്‍ 19 പന്തുകള്‍ക്ക് ശേഷമാണ് ആദ്യ റണ്ണെടുത്തത്. ഇതോടെ ഡ്രസ്സിംഗ് റൂമില്‍ ഇവനെന്താണിത് കാണിക്കുന്നതെന്ന രീതിയില്‍ രോഹിത് ശര്‍മ കൈ കൊണ്ട് ആംഗ്യം കാട്ടുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.

നാളെ പോര്‍ട്ട് ഓഫ് സ്പെയിനിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തോടെ ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; അറിയാം മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം