
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ബാറ്റിംഗിന് അവസരം കിട്ടിയില്ലെങ്കിലും വിക്കറ്റ് കീപ്പറായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇഷാന്‍ കിഷന് പകരം വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ സഞ്ജുവാണ് ഇറങ്ങിയത്.
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോഴെ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിരാശനായിരുന്നു. കാരണം ലൗഡര്‍ഹില്‍സില്‍ നടന്ന 13 കളികളില്‍ 11ലും ജയിച്ചത് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകളായിരുന്നു. ചെറിയ ഗ്രൗണ്ടില്‍ വലിയ സ്കോര്‍ ഉയര്‍ത്താനാണ് വിന്‍ഡീസ് ക്രീസിലിറങ്ങിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പേസര്‍മാര്‍ക്ക് പകരം അക്സര്‍ പട്ടേലാണ് ഇന്ത്യയുടെ ആദ്യ ഓവര്‍ എറിഞ്ഞത്.
അക്സറിനെ സിക്സിനും ഫോറിനും പറത്തിയ മയേഴ്സ് ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ചതോടെ വിന്‍ഡീസ് ആഗ്രഹിച്ച തുടക്കം കിട്ടി. സ്പിന്നറെ പന്തേല്‍പ്പിച്ച തന്ത്രം പാളിയതോടെ രണ്ടാം ഓവറില്‍ തന്നെ അര്‍ഷ്ദീപിനെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പന്തെറിയാന്‍ വിളിച്ചു. അര്‍ഷ്ദീപിന്‍റെ മൂന്നാം പന്ത് തൂക്കിയടിച്ച മയേഴ്സ് ബൗണ്ടറി നേടി. എന്നാല്‍ അടുത്ത പന്ത് ബൗണ്‍സര്‍ എറിഞ്ഞ് ഞെട്ടിച്ച അര്‍ഷ്ദീപീനെ തഴുകി സ്ലിപ്പിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച മയേഴ്സിന് പിഴച്ചു. ബാറ്റിലുരസിയ പന്തിനെ വായുവില്‍ ഉയര്‍ന്നു ചാടി വിക്കറ്റിന് പിന്നില്‍ സഞ്ജു കൈയിലൊതുക്കി.
പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീനെ തേര്‍ഡ്മാന്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്താനുള്ള ശ്രമം ഷോര്‍ട്ട് തേര്‍ഡാമാനില്‍ കുല്‍ദീപ് യാദവിന്‍റെ പറക്കും ക്യാച്ചിലൂടെ കുല്‍ദീപ് അവസാനിച്ചപ്പോള്‍ വിന്‍ഡീസിന്‍റെ തുടക്കം പാളി. 179 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ അനായാസം ലക്ഷ്യത്തിലെത്താനായി. സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല എന്നത് മാത്രം നിരാശയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!