ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ടി20 ഇന്ന്, ജയിച്ചാല്‍ പരമ്പര; ബാറ്റിംഗിന് അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ സഞ്ജു

Published : Aug 13, 2023, 09:54 AM ISTUpdated : Aug 13, 2023, 09:55 AM IST
ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ടി20 ഇന്ന്, ജയിച്ചാല്‍ പരമ്പര; ബാറ്റിംഗിന് അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ സഞ്ജു

Synopsis

രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും വിന്‍ഡീസും പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.

ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടക്കും.ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും വിന്‍ഡീസും പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.

ഫോമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാന്‍ ഗില്ലും തന്‍റെ രണ്ടാം മത്സരത്തില്‍ തന്നെ വരവറിയിച്ച യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് നാലാം മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്. ഇന്നും ഇരുവരും തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം. വിജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതിരിക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടും.

അതേസമയം, കഴിഞ്ഞ രണ്ട് കളികളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചിട്ടും സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടാതിരുന്നത് നിരാശയായിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ ഗില്‍ പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം യുവതാരം തിലക് വര്‍മയാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. അതുപോലെ മൂന്നാമതോ നാലാമതോ സഞ്ജുവിനെ ബാറ്റിംഗിനയക്കാനുള്ള സാധ്യതയാണ് ഇന്നുള്ളത്.

റെക്കോര്‍ഡുകളെല്ലാം ബൗണ്ടറി കടത്തി ഗില്ലും യശസ്വിയും, എന്നിട്ടും ഇളകാതെ സഞ്ജുവിന്‍റെയും ഹൂഡയുടെയും റെക്കോര്‍ഡ്

ഇന്നും അവസരം കിട്ടിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ടീമിലെത്താമെന്ന സഞ്ജുവിന്‍റെ പ്രതീക്ഷയ്ക്കും തിരിച്ചടിയാവും. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാകും പിന്നീട് സഞ്ജുവിനുള്ള പ്രതീക്ഷ. അതേസമയം, ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ തിലക് വര്‍മയും യശസ്വി ജയ്‌സ്വളും മൂന്നാം ടി20യില്‍ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവുമെല്ലാം ഇന്നും ഇന്ത്യയുടെ പ്രതീക്ഷയാണ്.

കഴിഞ്ഞ രണ്ട് കളികളിലും പുറത്തിരുന്ന ഇഷാന്‍ കിഷന് ഇന്ന് അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. ബൗളിംഗ് നിരയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഉമ്രാന്‍ മാലിക്കിനും രവി ബിഷ്ണോയിക്കും ഇന്നും പ്ലേയിംഗ് ഇലവനില്‍ സാധ്യതകളില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്
ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍