
ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് (വനിത ഐപിഎല്‍) രണ്ടാം സീസണിന് ബെംഗളൂരുവില്‍ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ഉശിരന്‍ പോരാട്ടം. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ പോരടിക്കുന്ന വനിതാ ഐപിഎല്ലിന്‍റെ ഉദ്ഘാട ചടങ്ങിലെ ശ്രദ്ധാകേന്ദ്രം കിംഗ് ഖാന്‍ ഷാരൂഖ് ഖാനായിരുന്നു. ഉദ്ഘാടന ദിനത്തിന്‍റെ തലേന്ന് ഷാരൂഖ് താരങ്ങളെ പരിചയപ്പെടുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇംഗ്ലീഷ് സ്റ്റാര്‍ ക്രിക്കറ്റര്‍ ഇസി വോങിനെ ഷാരൂഖ് ഖാന്‍ ഹിന്ദി പഠിപ്പിക്കുന്നതായിരുന്നു വീഡിയോയെ ശ്രദ്ധേയമാക്കിയത്.
വനിത ക്രിക്കറ്റിലെ വിസ്മയ താരം എന്ന വിശേഷണമുള്ള പേസറാണ് ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ഇംഗ്ലീഷുകാരി ഇസി വോങ്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇംഗ്ലീഷ് താരമായ ഇസിയെ ഹിന്ദി പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ബോളിവുഡ് സ്റ്റാര്‍ ഷാരൂഖ് ഖാന്‍. അതില്‍ ഷാരൂഖ് ഖാന്‍ വിജയിക്കുകയും ഇസി വോങ് അനായാസം, സുന്ദരമായി, ഒഴുക്കോടെ ഹിന്ദി സംസാരിക്കുകയും ചെയ്യുന്നത് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ കാണാം. മുംബൈ ഇന്ത്യന്‍സിന്‍റെ ഇസി വോങിന് പുറമെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹെയ്‌ലി മാത്യൂസ്, നാറ്റ് സൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍, ഫാത്തിമ ജാഫര്‍, ഹുമൈറ കാസി, പ്രിയങ്ക ബാല തുടങ്ങി നിരവധി താരങ്ങളെ ഷാരൂഖ് ഖാന്‍ പരിചയപ്പെടുന്നതും ആശംസകള്‍ നേരുന്നതും വീഡിയോയിലുണ്ട്.
മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും പരിശീലകരും പരിചയപ്പെടുന്നതും വീഡിയോയില്‍ കാണാം. ഷാരൂഖ്‍ ഖാനും ഇസി വോങും തമ്മിലുള്ള ഹിന്ദിക്ക് പുറമെ ശ്രദ്ധേയമായ മറ്റൊന്ന് കൂടി ഈ വീഡിയോയിലുണ്ടായിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മലയാളി താരങ്ങളായ മിന്നു മണിയും സജന സജീവനും 'കേരള, കേരള...' എന്ന് പറയുന്നതായിരുന്നു ഇത്.
കാണാം വീഡിയോ
Read more: ഡിആര്‍എസിനിടെ പുട്ട് കച്ചവടം; ക്യാമറാമാനോട് ചൂടായി രോഹിത് ശര്‍മ്മ! കലിപ്പ്, കട്ട കലിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!