
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി വിന്‍ഡീസ് പേസര്‍ ഷാനോന്‍ ഗബ്രിയേല്‍. ഒന്നാംദിനം തകര്‍പ്പന്‍ പന്തിലൂടെ ഡൊമിനിക് സിബ്ലിയെ മടക്കി അയച്ചിരുന്നു. ഇന്ന് തുടക്കത്തില്‍ തന്നെ ജോ ഡെന്‍ലിയും ഗബ്രിയേലിന്റെ പന്തില്‍ കീഴങ്ങി. അതും ഒരു മനോഹരമായി പന്തില്‍.
വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ ഡെന്‍ലി 18 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. ഗബ്രിയേലിന്റെ ഒരു അതിവേഗ പന്ത് പിച്ചില്‍ കുത്തിയശേഷം ഡെന്‍ലിയുടെ പ്രതിരോധം പൊളിച്ച് വിക്കറ്റ് പിഴുതെറിഞ്ഞു. വീഡിയോ കാണാം...
ഒന്നാംദിനം സിബ്ലിയേയും ഗബ്രിയേല്‍ ഇതേ രീതിയിലാണ് പുറത്താക്കിയത്. അതും ആദ്യ ഓവറിലെ നാലാംപന്തില്‍. ഡെന്‍ലിയെ പുറത്താക്കിയ പന്തിന് സമാനായിരുന്നു ആദ്യ വിക്കറ്റും. വീഡിയോകാണാം.
രണ്ടാംദിനം മത്സരം ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 62 എന്ന നിലയിലാണ്. സാക് ക്രോളി (5), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (5) എന്നിവരാണ് ക്രീസില്‍. ഡെന്‍ലിക്ക് പുറമെ റോറി ബേണ്‍സാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഈ വിക്കറ്റും ഗബ്രിയേലിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!