
ലോര്‍ഡ്സ്: ദക്ഷിണാഫ്രിക്കക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിനിടെ ലോര്‍ഡ്സില്‍ 100 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ബൗളറെന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം ദിനം ആരാധകരെ അമ്പരപ്പിച്ചത് അവിശ്വസനീയ ക്യാച്ചിലൂടെ. ബൗണ്ടറിയെന്ന് ഉറപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ ഷോട്ട് മിഡ് ഓണില്‍ ഒറ്റക്കൈ കൊണ്ട് പറന്നു പിടിച്ചാണ് ആരാധകരെ അമ്പരപ്പിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 78-ാം ഓവറിലായിരുന്നു ബ്രോഡിന്‍റെ വണ്ടര്‍ ക്യാച്ച് പിറന്നത്. മാത്യു പോട്ടിന്‍റെ ഷോര്‍ട്ട് പിച്ച് പന്ത് മിഡ് ഓണിലൂടെ ബൗണ്ടറി കടത്താനുള്ള റബാഡയുടെ ശ്രമമാണ് ബ്രോഡിന്‍റെ കൈകളില്‍ ഒതുങ്ങിയത്. ബ്രോഡിന്‍റെ ക്യാച്ച് കണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ക്കുപോലും വിശ്വസിക്കാനായില്ല. ആ ക്യാച്ചില്‍ സന്തോഷം അടക്കാനാവാതെ ഇംഗ്ലണ്ട് നായകന്ർ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ കരവലയത്തിലൊതുക്കി.
ലോര്‍ഡ്സിലെ വിക്കറ്റ് സെഞ്ചുറി
ലോര്‍ഡ്സില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറിയിട്ട് ബ്രോഡ് ഇന്നലെ അപൂര്‍വനേട്ടം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ടീമിലെ സഹപേസറായ ജെയിംസ് ആന്‍ഡേഴ്സണ് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്റ്റ് ബൗളറാണ് ബ്രോഡ്. ലോര്‍ഡ്സിലെ 26-ാം ടെസ്റ്റിലാണ് ബ്രോഡ് 100 വിക്കറ്റുമായി എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. ലോര്‍ഡ്സില്‍ കളിച്ച 27 ടെസ്റ്റുകളില്‍ നിന്ന് 117 വിക്കറ്റെടുത്തിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സണ്‍ മാത്രമാണ് ചരിത്രനേട്ടത്തില്‍ ബ്രോഡിന് മുന്നിലുള്ളത്.
ഇരുവരും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതത്തിന് 69 വിക്കറ്റുകള്‍ മാത്രമാണ് ലോര്‍ഡ്സിലുള്ളത്. ഇംഗ്ലീഷ് താരങ്ങള്‍ കഴിഞ്ഞാല്‍ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള വിദേശ ബൗളര്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. നാലു ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റ്