കപ്പെടുത്തത് പോലെയാണല്ലൊ ആഘോഷം! ആര്‍സിബിയെ പരിഹസിച്ച് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു

Published : May 20, 2024, 03:06 PM ISTUpdated : May 20, 2024, 03:08 PM IST
കപ്പെടുത്തത് പോലെയാണല്ലൊ ആഘോഷം! ആര്‍സിബിയെ പരിഹസിച്ച് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു

Synopsis

ആര്‍ബിയുടെ വിജയത്തിന് പിന്നാലെ ടീമിനെ ട്രോളുകയായിരുന്നു റായുഡു. ഇതിനുള്ള മറുപടി വരുണ്‍ കൊടുക്കുന്നുമുണ്ട്. റായുഡുവാണ് തുടങ്ങിവച്ചത്.

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് തോറ്റാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. പ്ലേ ഓഫിലെത്താന്‍ ചെന്നൈക്കെതിരെ 18 റണ്‍സ് വ്യത്യാസത്തിന്റെ ജയമാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 27 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. തോല്‍വി ചെന്നൈ ആരാധകര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു, മുന്‍ ആര്‍സിബി താരം വരുണ്‍ ആരോണ്‍ എന്നിവര്‍ നടത്തിയ സംഭാഷണ ശകലമാണ് സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുന്നത്.

ആര്‍ബിയുടെ വിജയത്തിന് പിന്നാലെ ടീമിനെ ട്രോളുകയായിരുന്നു റായുഡു. ഇതിനുള്ള മറുപടി വരുണ്‍ കൊടുക്കുന്നുമുണ്ട്. റായുഡുവാണ് തുടങ്ങിവച്ചത്... ''ആര്‍സിബി ഇപ്പോള്‍ തന്നെ ട്രോഫി നേടിയത് പോലെയാണ്. ബംഗളൂരുവിന്റെ ചില പ്രദേശങ്ങളില്‍ ആഘോഷങ്ങളെല്ലാം നടക്കുന്നു. യഥാര്‍ത്ഥത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് നല്‍കുകയാണ് വേണ്ടത്. ട്രോഫിയുമായി അവര്‍ക്ക് നഗരത്തില്‍ പരേഡ് ചെയ്യാമല്ലോ.'' റായുഡു പരിഹാസത്തോടെ പറഞ്ഞു. 

ധോണി അടുത്ത ഐപിഎല്‍ സീസണിലുമുണ്ടാവും! എന്നാല്‍ സിഎസ്‌കെ താരമായിട്ടായിരിക്കില്ലെന്ന് മുന്‍ താരം

അതിന് വരുണ്‍ മറുപടി നല്‍കിയതിങ്ങനെ... ''ആര്‍സിബി ചെന്നൈയെ പുറത്താക്കിയെന്നുള്ള കാര്യം അദ്ദേഹത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല.'' ചിരിയോടെ വരുണ്‍ മറുപടി പറഞ്ഞു. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വരുണ്‍.  വീഡിയോ കാണാം... 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.

PREV
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍