ബൗളിങ്ങിനിടെ അപകടകരമായ വീഴ്ച; ഓസീസ് പേസര്‍ അഗറിന്‍റെ കണങ്കാല് തിരിഞ്ഞു- വീഡിയോ

By Web TeamFirst Published Sep 25, 2019, 7:14 PM IST
Highlights

ക്വീന്‍സ്‌ലന്‍ഡിനെതിരെ പന്തെറിയുമ്പോള്‍ സൗത്ത് ഓസ്‌ട്രേലിയയുടെ പേസര്‍ക്ക് നില തെറ്റുകയായിരുന്നു. വീഴ്ചയില്‍ കണങ്കാല് തിരിയുകയും ചെയ്തു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ വെസ് അഗറിന്റെ വീഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വണ്‍-ഡേ കപ്പിലായിരുന്നു അഗറിന്റെ അപകടകരമായ വീഴ്ച. ക്വീന്‍സ്‌ലന്‍ഡിനെതിരെ പന്തെറിയുമ്പോള്‍ സൗത്ത് ഓസ്‌ട്രേലിയയുടെ പേസര്‍ക്ക് നില തെറ്റുകയായിരുന്നു. വീഴ്ചയില്‍ കണങ്കാല് തിരിയുകയും ചെയ്തു. എന്നാല്‍ പരിക്ക് ഗൗരവമുള്ളതല്ലെന്ന് ടീം അധികൃതര്‍ അറിയിച്ചു. വീഡിയോ കാണാം. 

Oh man this could have been nasty 🙈

LIVE: https://t.co/AMVekPxmnn pic.twitter.com/c38DjnhdZg

— cricket.com.au (@cricketcomau)

പിന്നീട് നല്ല രീതിയില്‍ പന്തെറിയാന്‍ അഗറിന് സാധിച്ചില്ല. വീഴ്ചയ്ക്ക് ശേഷമുള്ള ആറ് ഓവറില്‍ 39 റണ്‍സാണ് അഗര്‍ വിട്ടുനല്‍കിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. മത്സരത്തില്‍ ക്വീന്‍സ്‌ലന്‍ഡ് വിജയിക്കുകയും ചെയ്തു.

click me!