ഞാനാണ് ഹേ ക്യാപ്റ്റന്‍! അപ്പീല്‍ ചെയ്യാതെ തീരുമാനം ഡിആര്‍എസിന് വിട്ടു; അംപയറോട് കയര്‍ത്ത് ബാബര്‍- വീഡിയോ

By Web TeamFirst Published Sep 10, 2022, 11:07 AM IST
Highlights

മത്സരത്തില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 16-ാം ഓവറില്‍ ഒരു രസകരമായ സംഭവമുണ്ടായി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അപ്പീല്‍ ചെയ്യാതെ തന്നെ ഫീല്‍ഡ് അംപയര്‍ ഡിആര്‍എസിന് വിട്ടു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് തോല്‍വി പിണഞ്ഞിരുന്നു. ഫൈനലിന് മുമ്പുള്ള റിഹേഴ്‌സലായിരുന്ന മത്സരത്തില്‍ അഞ്ച്് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 121ന് പുറത്തായിരുന്നു. മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം മറികടന്നു. ഇരു ടീമുകളും നേരത്തെ ഫൈനല്‍ എത്തിയിരുന്ന സാഹചര്യത്തില്‍ മത്സരത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നില്ല.

മത്സരത്തില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 16-ാം ഓവറില്‍ ഒരു രസകരമായ സംഭവമുണ്ടായി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അപ്പീല്‍ ചെയ്യാതെ തന്നെ ഫീല്‍ഡ് അംപയര്‍ ഡിആര്‍എസിന് വിട്ടു. ഹാസന്‍ അലിയെറിഞ്ഞ ഓവറില്‍ ആദ്യ പന്ത് നേരിട്ടത് നിസ്സങ്ക. എന്നാല്‍ നിസ്സങ്കയ്ക്ക് ബാറ്റില്‍ കൊള്ളിക്കാനായില്ല. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട്  വിളിച്ചില്ല.

ആരോണ്‍ ഫിഞ്ച് ഏകദിനം മതിയാക്കി, നാളെ അവസാന മത്സരം! കമ്മിന്‍സ് നായകനാവാനില്ല

പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടോവെന്ന് തിരക്കാന്‍ പിച്ചിന് മധ്യത്തിലേക്ക് വന്നു. ഡിആര്‍എസിന് പോവാന്‍ അംപയറോട് ആവശ്യപ്പെട്ടിരുന്നില്ല. ഇതിനിടെ അപംയര്‍ ഡിആര്‍എസിന് പോവുകയും ചെയ്തു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ തീരുമാനത്തില്‍ സന്തോഷമായിരുന്നില്ല. അദ്ദേഹം അംപയറോട് പറയുന്നുണ്ടായിരുന്നു ഞാനാണ് ക്യാപ്റ്റനെന്ന്. വീഡിയോ കാണാം...

pic.twitter.com/pYzBQ3I9Rq

— cricket fan (@cricketfanvideo)

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതോടെ ലങ്ക മൂന്നിന് 29 എന്ന നിലയിലായി. പിന്നീട് വന്നവരില്‍ ഭാനുക രജപക്സ (24), ദസുന്‍ ഷനക (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (3 പന്തില്‍ പുറത്താവാതെ 10) കൂടെ നിര്‍ത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്സ്.

click me!