ഫൈനല്‍ അനായാസമെന്ന് കരുതേണ്ട! പാകിസ്ഥാന് മുന്നറിയിപ്പ്, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ലങ്കയ്ക്ക് ജയം

Published : Sep 09, 2022, 11:09 PM IST
ഫൈനല്‍ അനായാസമെന്ന് കരുതേണ്ട! പാകിസ്ഥാന് മുന്നറിയിപ്പ്, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ലങ്കയ്ക്ക് ജയം

Synopsis

ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി.

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 

ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതോടെ ലങ്ക മൂന്നിന് 29 എന്ന നിലയിലായി. പിന്നീട് വന്നവരില്‍ ഭാനുക രജപക്‌സ (24), ദസുന്‍ ഷനക (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (3 പന്തില്‍ പുറത്താവാതെ 10) കൂടെ നിര്‍ത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്‌സ്. പാകസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.  

നേരത്തെ, 30 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാനെ 100 കടക്കാന്‍ സഹായിച്ചത്. അസമിന് പുറമെ മുഹമ്മദ് നവാസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മുഹമ്മദ് റിസ്‌വാന്‍ (14), ഫഖര്‍ സമാന്‍ (13), ഇഫ്തിഖര്‍ അഹമ്മദ് (13) എന്നിവരും രണ്ടക്കം കണ്ടു. ഖുഷ്ദില്‍ ഷാ (4), ആസിഫ് അലി (0), ഹാസന്‍ അലി (0), ഉസ്മാന്‍ ഖാദിര്‍ (3), ഹാരിസ് റൗഫ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഹസ്‌നൈന്‍ (0) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് മത്സരത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. 

അഫ്ഗാനെതിരായ വിജയം കൊണ്ട് എന്ത് ഗുണമാണുണ്ടായത്? ഇന്ത്യയുടെ പ്രകടനം വിശകലനം ചെയ്ത് മുന്‍ പാക് നായകന്‍

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉസ്മാന്‍ ഖാദിര്‍, ഹാസന്‍ അലി എന്നിവര്‍ക്ക് അവസരം നല്‍കി. ശ്രീലങ്കയും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ധനഞ്ജയ ഡിസില്‍വ, പ്രമോദ് മധുഷന്‍ എന്നിവര്‍ ടീമിലെത്തി. അസലങ്ക, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

ആരോണ്‍ ഫിഞ്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു? ഓസീസ് ക്യാപ്റ്റന്റെ തീരുമാനം നാളെ അറിയാം

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക.

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാസന്‍ അലി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് ഹസ്‌നൈന്‍.
 

PREV
Read more Articles on
click me!

Recommended Stories

കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ
സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം