വരുന്ന ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ലോകകപ്പിന് ശേഷം വിരമിക്കുമെന്നും വാര്‍ത്തകളുണ്ട്. നേരത്തെയും ഫിഞ്ച് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

ടൗണ്‍സ്വില്ലെ: ഓസ്ട്രേലിയന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമില്‍ കളിക്കുന്ന ഫിഞ്ച് ഏകദിനം മതിയാക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയാണ് ഫിഞ്ച് അവസാനമായി കളിക്കുക. ഒരു ഏകദിനം മാത്രമാണ് ഇനി ശേഷിക്കുന്നത്.നാളെ അവസാന ഏകദിനം നടക്കാനിരിക്കെയാണ് ഫിഞ്ച് തീരുമാനം അറിയിച്ചത്. 

അതേസമയം ടി20 ക്രിക്കറ്റില്‍ ഫിഞ്ച് തുടരും. വരുന്ന ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ലോകകപ്പിന് ശേഷം വിരമിക്കുമെന്നും വാര്‍ത്തകളുണ്ട്. നേരത്തെയും ഫിഞ്ച് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഫിഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. ടെസ്റ്റ് ക്യാപറ്റനായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഫിഞ്ച് വിരമിക്കുമ്പോള്‍ കമ്മിന്‍സിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ താല്‍പര്യമില്ലെന്ന് കമ്മിന്‍സ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനും ഓസീസ് തയ്യാറായേക്കും.

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ഓസ്‌ട്രേലിയക്ക് വേണ്ടി 145 ഏകദിനങ്ങളില്‍ ഫിഞ്ച് കളിച്ചു. ഇതില്‍ 54 മത്സരങ്ങളില്‍ താരം ക്യാപ്റ്റനായിരുന്നു. 2013ലാണ് ഫിഞ്ച് ആദ്യമായി ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന് വേണ്ടി കളിക്കുന്നത്. 5041 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 17 സെഞ്ചുറിയും 30 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 39.13-ാണ് ശരാശരി. 2011ലാണ് ഫിഞ്ച് ടി20 കരിയര്‍ ആരംഭിക്കുന്നത്. 2021ല്‍ ഫിഞ്ചിന് കീഴില്‍ ടി20 ലോകകപ്പ് നേടാനും ഓസീസിനായി.

ടി20 ലോകകപ്പിന് ശേഷം ചില താരങ്ങള്‍ വിരമിക്കുമെന്നാണ് ഫിഞ്ച് പറഞ്ഞത്. അന്ന് വിശദീകരിച്ചത് ഇങ്ങനെ... ''ടി20 ലോകകപ്പോടെ ഞാനടക്കമുള്ള ചില താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. മിക്കവരും 30തിന്റെ മധ്യത്തിലാണ്. ഇതില്‍ വാര്‍ണര്‍ക്ക് ഇനിയും ഒരുപാട് കാലം കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.'' ഫിഞ്ച് പറഞ്ഞു.

അഫ്ഗാനെതിരായ വിജയം കൊണ്ട് എന്ത് ഗുണമാണുണ്ടായത്? ഇന്ത്യയുടെ പ്രകടനം വിശകലനം ചെയ്ത് മുന്‍ പാക് നായകന്‍

ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളും ഓസീസ് ജയിക്കുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം ഓസീസ് ടീം ഇന്ത്യയിലേക്ക് തിരിക്കും.