മനസാന്നിധ്യം, അവബോധം, കൃത്യത; ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ബിസിസിഐ- വീഡിയോ

By Web TeamFirst Published Jul 7, 2021, 9:30 PM IST
Highlights

ധോണിയുടെ കീപ്പിംഗ് മികവ് വ്യക്തമാക്കുന്ന വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നത്. കിവീസ് താരം റോസ് ടെയ്‌ലറെ പുറത്താക്കുന്നതാണ് വീഡിയോയില്‍.

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പിറന്നാള്‍ ആശംസകളറിയിച്ച് ബിസിസിഐ. ഔദ്യോഗിക അക്കൗണ്ടില്‍ ധോണി ഇന്ത്യക്കായി കളിച്ചപ്പോഴുണ്ടായിരുന്ന വീഡിയോ പങ്കുവച്ചാണ് ബിസിസിഐ ആശംസ അറിയിച്ചത്. 2016ല്‍ റാഞ്ചിയില്‍ ന്യൂസിലന്‍ഡിയില്‍ നടന്ന ഏകദിനത്തിലെ വീഡിയോയാണ് 40-ാം പിറന്നാളില്‍ ബിസിസിഐ പങ്കുവച്ചത്.

ധോണിയുടെ കീപ്പിംഗ് മികവ് വ്യക്തമാക്കുന്ന വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നത്. കിവീസ് താരം റോസ് ടെയ്‌ലറെ പുറത്താക്കുന്നതാണ് വീഡിയോയില്‍. ഉമേഷ് യാദവ് എറിഞ്ഞ 46-ാം ഓവറില്‍ ഒരു പന്ത് ഫൈന്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്ത് ഡബിള്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍ ധവാന്‍ കുല്‍ക്കര്‍ണിയുടെ ത്രോയില്‍ കൈവച്ച ധോണി ബെയ്ല്‍സ് ഇളക്കുകയായിന്നു.

ഇ വീഡിയോയിലൂടെയാണ് ബിസിസിഐ ആശംസകള്‍ നേര്‍ന്നത്. മനസാന്നിധ്യം, അവബോധം, കൃത്യത എന്നിങ്ങനെ അടികുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ബിസിസിയെയുടെ ട്വീറ്റ് കാണാം...

Presence of mind 👌
Awareness 👍
Accuracy 🎯 to that famous moment when effected this brilliant run-out 🎥 👇

— BCCI (@BCCI)

 

click me!