
ദുബായ്: ഐസിസിയുടെ ജൂണിലെ മികച്ച വനിതാ താരമാവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ ഷഫാലി വർമയും സ്നേഹ് റാണയും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ജൂണിലെ താരമാവാനുള്ള പട്ടികയിൽ ഇടം നൽകിയത്. ഇംഗ്ലണ്ടിന്റെ ഇടം കൈയൻ സ്പിന്നർ സോഫി എക്ലിസ്റ്റണാണ് പട്ടികയിലെ മൂന്നാമത്തെ താരം.
പുരുഷ താരമാവാനുള്ളവരുടെ പട്ടികയിൽ ന്യൂസിലൻഡിന്റെ കെയ്ൽ ജയ്മിസൺ, ഡെവോൺ കോൺവെ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോക്ക് എന്നിവരാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും അന്തിമ പട്ടികയിലെത്താൻ സഹായിച്ചത്.
ഓൾ റൗണ്ടറായ സ്നേഹ് റാണയുടെ അപരാജിത അർധസെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ ബ്രിസ്റ്റോൾ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയ സമനില സമ്മാനിച്ചത്. 80 റൺസുമായി സ്നേഹ് നടത്തിയ ചെറുത്തുനിൽപ്പിലാണ് ഇന്ത്യ ഏഴ് വർഷത്തിനുശേഷം ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പര നഷ്ടമാകാതെ കാത്തത്. മത്സരത്തിൽ 131 റൺസ് വഴങ്ങി നാലു വിക്കറ്റും സ്നേഹ് റാണ വീഴ്ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!