നിയന്ത്രണം വിട്ട് വീണിട്ടും, കൈവിട്ടില്ല! രവീന്ദ്ര ജഡേജയെ പുറത്താത്തിയത് സ്റ്റോക്‌സിന്റെ അസാമാന്യ മെയ്‌വഴക്കം

Published : Jan 28, 2024, 06:02 PM IST
നിയന്ത്രണം വിട്ട് വീണിട്ടും, കൈവിട്ടില്ല! രവീന്ദ്ര ജഡേജയെ പുറത്താത്തിയത് സ്റ്റോക്‌സിന്റെ അസാമാന്യ മെയ്‌വഴക്കം

Synopsis

39 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യഷസ്വി ജെയ്‌സ്വാള്‍ (15), ശുഭ്മാന്‍ ഗില്‍ (0), കെ എല്‍ രാഹുല്‍ (22), അക്‌സര്‍ പട്ടേല്‍ (17), ശ്രേയസ് അയ്യര്‍ (13), രവീന്ദ്ര ജഡേജ (2) എന്നിങ്ങനെയാണ് മുന്‍നിര താരങ്ങളുടെ പ്രകടനം.

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന്റെ തോല്‍വി നേരിട്ടിരുന്നു. 216 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ നാലാം ദിനം 202ന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ് വിക്കറ്റ് നേടി. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു. 230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുള്ള ലീഡ് നല്‍കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. 

39 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യഷസ്വി ജെയ്‌സ്വാള്‍ (15), ശുഭ്മാന്‍ ഗില്‍ (0), കെ എല്‍ രാഹുല്‍ (22), അക്‌സര്‍ പട്ടേല്‍ (17), ശ്രേയസ് അയ്യര്‍ (13), രവീന്ദ്ര ജഡേജ (2) എന്നിങ്ങനെയാണ് മുന്‍നിര താരങ്ങളുടെ പ്രകടനം. ഇതില്‍ ജഡേജയുടേത് റണ്ണൗട്ടായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ നേരിട്ടുള്ള ഏറിലാണ് ജഡേജ പുറത്താവുന്നത്. ആ വീഡിയോ തന്നെയാണ് സോഷ്യല്‍ വീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണാം...

മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആറിന് 316 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇന്ന് 104 റണ്‍സ് കൂടി ചേര്‍ക്കാന്‍ ഇംഗ്ലണ്ടിനായി. റെഹാന്‍ അഹമ്മദ് (28), ടോം ഹാര്‍ട്‌ലി (34) എന്നിവരെ കൂട്ടുപിടിച്ചാണ് പോപ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചത്. റെഹാനൊപ്പം 64 റണ്‍സാണ് പോപ് കൂട്ടിചേര്‍ത്തത്. റെഹാനെ പുറത്താക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ഹാര്‍ട്‌ലിയും ഇംഗ്ലണ്ടിന് നിര്‍ണായക സംഭാവന നല്‍കി. പോപ്പിനൊപ്പം 80 റണ്‍സ് ചേര്‍ക്കാന്‍ ഹാര്‍ട്‌ലിക്കായി. താരം അശ്വിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ നാല് ബൗണ്ടറികളും നേടിയിരുന്നു. 

തുടര്‍ന്നെത്തിയ മാര്‍ക്ക് വുഡിനെ (0) രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. അവസാനക്കാരനായി ജാക്ക് ലീച്ച് ക്രീസിലേക്ക്. എന്നാല്‍ സ്‌ട്രൈക്ക് പോപ്പിനായിരുന്നു. ബുമ്രയെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പോപ് ബൗള്‍ഡായി. അതും ഇരട്ട സെഞ്ചുറിക്ക് നാല് റണ്‍ അകരെ. 21 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജയ്ക്ക് രണ്ടും അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്.

സ്പിന്‍ ട്രാക്കില്‍ ഇന്ത്യ മൂക്കുംകുത്തി വീണു! ഹാര്‍ട്‌ലിക്ക് ഏഴ് വിക്കറ്റ്; ഹൈദരാബാദില്‍ ഇംഗ്ലണ്ടിന് ജയം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം