
മുംബൈ: വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുകയാണ് കെ എല്‍ രാഹുല്‍. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ബാറ്റെടുത്തപ്പോള്‍ 20 പന്തില്‍ 39 റണ്‍സാണ് രാഹുല്‍ നേടിയത്. പിന്നാലെ വിക്കറ്റിന് പിന്നില്‍ നാല് ക്യാച്ചുകളും രാഹുല്‍ സ്വന്തമാക്കി. ഡിആര്‍എസ് എടുക്കുന്നതിലും രാഹുലിന്റെ ചിന്തകള്‍ ഇന്ത്യന്‍ ടീമിന് അനുകൂലമാവാറുണ്ട്. മിക്കതും ശരിയായും വരുന്നു. സെമി ഫൈനലിലും രാഹുല്‍ തന്റെ മികച്ച പ്രകടനം ആവര്‍ത്തിച്ചു.
ഇന്നലെ മുഹമ്മദ് ഷമി ന്യൂസിലന്‍ഡിന്റെ ആദ്യ രണ്ട് വിക്കറ്റെടുത്തപ്പോഴും ക്യാച്ചെടുത്തത് രാഹുലായിരുന്നു. ഇതില്‍ ഡെവോണ്‍ കോണ്‍വെയെ (13) പുറത്താക്കാനെടുത്ത ക്യാച്ച് മനോഹരമായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് രാഹുല്‍ തന്റെ ഇടത്തോട്ട് ഡൈവ് ചെയ്ത് കയ്യിലൊതുക്കി. എന്നാല്‍ കമന്ററിയായിരുന്നു രസകരം. ക്യാച്ചെടുത്തത് കെ എല്‍ രാഹുലാണെന്ന് പറയേണ്ടതിന് പകരം രാഹുല്‍ ദ്രാവിഡെന്നാണ് പറഞ്ഞത്. രസകരമായ ചെറിയൊരു നാക്കുപിഴ. രാഹുല്‍ ദ്രാവിഡാണ് മത്സരത്തില്‍ വിക്കറ്റ് കീപ്പറെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് ചില വിരുതന്മാര്‍ കമന്റും ചെയ്തിരിക്കുന്നു. വീഡിയോ കാണാം...
ന്യൂസിലന്‍ഡിനെ 70 വിക്കറ്റിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!