ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് ശാപവാക്കുകള്‍ മനസില്‍ കരുതിയവരുണ്ട്. ചിലര്‍ ഷമിയെ ദേശദ്രോഹിക്കാനും മടിച്ചില്ല.

മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനല്‍ പ്രകടനത്തോടെ ഒന്നിലധികം റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ തേടിയെത്തിയത്. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് വിക്കറ്റെടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 2014ല്‍ ബംഗ്ലാദേശിനെതിരെ സ്റ്റുവര്‍ട്ട് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് പേറെ പുറത്താക്കിയ പ്രകടനം രണ്ടാമതായി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് ഷമി. ഒരു മത്സരം ശേഷിക്കെ ഷമിയുടെ അക്കൗണ്ടില്‍ 23 വിക്കറ്റുണ്ട്. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമന്‍.

ഏകദിനത്തില്‍ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഷമി. ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തിയതും ഷമി തന്നെ. 17 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമിയുടെ നേട്ടം. സഹീര്‍ ഖാനെ മറികടന്ന് ഒരു ലോകകപ്പില്‍ 23 വിക്കറ്റുമായി ഇന്ത്യന്‍ റെക്കോഡ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റും നോക്കൗട്ട് ചരിത്രത്തിലെ ആദ്യ അഞ്ച് വിക്കറ്റും. ഷമി സ്വന്തമാക്കി. നാലു മത്സരങ്ങളില്‍ പുറത്തിരുന്ന് ഹര്‍ദിക് പണ്ഡ്യയുടെ പകരക്കാരനായെത്തി പകരക്കാരനില്ലാത്ത പ്രകടനവുമായി ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി ഷമി.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് ശാപവാക്കുകള്‍ മനസില്‍ കരുതിയവരുണ്ട്. ചിലര്‍ ഷമിയെ ദേശദ്രോഹിക്കാനും മടിച്ചില്ല. എന്നാല്‍ കണ്ണടച്ച് തുറക്കും മുമ്പ് ഷമി മറുപടി കൊടുത്തു. പ്രശംസയുടെ എവറസ്റ്റ് കയറ്റിയ മാന്ത്രിക പ്രകടനം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരെ തുടക്കത്തിലേ വീഴ്ത്തി അപായമണി മുഴക്കി. പിന്നീട് വില്യംസണിനെ വീഴ്ത്തി ഗതിനിര്‍ണയിച്ച പ്രായശ്ചിത്തം. ഒരു പന്ത് അകലെ ലാഥത്തെ മടക്കി ഇരട്ട പ്രഹരം. പിന്നീട് അപകടകാരിയ ഡാരില്‍ മിച്ചലിനെ മടക്കിയയച്ചു. ടീം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരും ഷമിയുടെ ഇരകളായി.

View post on Instagram