ബാറ്റിംഗിനിടെ അപകടകാരിയായ പ്രാണിയുടെ ആക്രമണം; വേദനകൊണ്ട് പുളഞ്ഞ് പാക് താരം ഫഖര്‍ സമാന്‍- വീഡിയോ

By Web TeamFirst Published Aug 17, 2022, 12:05 PM IST
Highlights

ഓപ്പണര്‍ ഫഖര്‍ സമാന്റെ (109) സെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്. ബാബര്‍ അസം (74) തിളങ്ങിയിരുന്നു. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്‌സ്.

റോട്ടര്‍ഡാം: നെതര്‍ലന്‍ഡ്‌സിനെതിരെ ആദ്യ ഏകദിനത്തില്‍ കഷ്ടിച്ചാണ് പാകിസ്ഥാന്‍ ജയിച്ചത്. റോട്ടര്‍ഡാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടയിത്. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കാന്‍ സാധിച്ചിരുന്നു. ഫലത്തില്‍ 16 റണ്‍സിന്റെ തോല്‍വി മാത്രമാണ് നെതര്‍ലന്‍ഡ്‌സിനുണ്ടായത്.

ഓപ്പണര്‍ ഫഖര്‍ സമാന്റെ (109) സെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്. ബാബര്‍ അസം (74) തിളങ്ങിയിരുന്നു. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്‌സ്. ഇന്നിംഗ്‌സിനിടെ ഒരു അപകടകരമായ സംഭവുണ്ടായി. ബാറ്റ് ചെയ്യുന്നതിനെ സമാന്റെ കയ്യില്‍ ഒരു പ്രാണി കുത്തിയതായിരുന്നു. താരം 41 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. വേദനകൊണ്ട് പുളഞ്ഞ താരം ബാറ്റ് നിലത്തിട്ടു. പിന്നാലെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് താരത്തിന് ബാറ്റിംഗ് തുടരാനായത്. വീഡിയോ കാണാം...

A wasp 🐝 stung whilst he was batting😳pic.twitter.com/7FeHylcZ99

— Haroon (@hazharoon)

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് തുടക്കത്തിലെ ഓപ്പണര്‍ ഇമാമുള്‍ ഹഖിനെ(2) നഷ്മമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സമന്‍ ആണ് പാക്കിസ്ഥാന്റെ വമ്പന്‍ സ്‌കോറിന് അടിത്തറയിട്ടത്. 10 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 178 റണ്‍സിലാണ് വേര്‍ പിരിഞ്ഞത്. 85 പന്തില്‍ 74 റണ്‍സെടുത്ത അസം പുറത്തായതിന് പിന്നാലെ സെഞ്ചുറി നേടിയ ഫഖര്‍ സമന്‍(109) റണ്ണൗട്ടായി. മുഹമ്മദ് റിസ്വാന്‍(14) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് ഷദാബ് ഖാന്റെ(28 പന്തില്‍ 48) ആണ് പാക്കിസ്ഥാനെ 300 കടത്തിയത്. അഗ സല്‍മാന്‍ (16 പന്തില്‍ 27 നോട്ടൗട്ട്), കുഷ്ദില്‍(18 പന്തില്‍ 21) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി.

സിംബാബ്‍വെക്കെതിരായ ആദ്യ ഏകദിനം നാളെ; മത്സരസമയവും കാണാനുള്ള വഴികളും അറിയാം

പാക്കിസ്ഥാന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ 24-2ലേക്കും 65-3ലേക്കും നെതര്‍ലന്‍ഡ്‌സ് തകര്‍ന്നെങ്കിലും നാലാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ക്യാപ്റ്റന്‍ ടോം എഡ്വേര്‍ഡ്‌സും(71 നോട്ടൗട്ട്) ടോം കൂപ്പറും(54 പന്തില്‍ 65) നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ നല്‍കി. കൂപ്പറെ വീഴ്ത്തിയ ഹാരിസ് റൗഫാണ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

വാലറ്റത്ത് ലോഗാന്‍ വാന്‍ ബീക്കിന്റെ(24 പന്തില്‍ 28) മിന്നലടികള്‍ നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ നല്‍കിയെങ്കിലും ഹാരിസ് റൗഫും നസീം ഷായും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

ഫിഫയുടെ വിലക്ക്: കേരള ബ്ലാസ്റ്റേഴ്സിന് കനത്ത പ്രഹരം; യുഎഇയിലെ സന്നാഹമത്സരങ്ങള്‍ നഷ്ടമാകും
 

click me!