മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

Published : Mar 09, 2023, 11:43 AM IST
മോദിപ്രഭയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ ഉത്സവാന്തരീക്ഷം! രംഗം കളറാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസും

Synopsis

ഇന്ത്യ- ഓസ്‌ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന് മുമ്പ് ഗ്രൗണ്ടിലെത്തിയ ഇരുവര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

അഹമ്മദാബാദ്: ഉത്സവാന്തരീക്ഷമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയുമെത്തിയിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന് മുമ്പ് ഗ്രൗണ്ടിലെത്തിയ ഇരുവര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.

പലരും ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. മോദി, അല്‍ബനീസ് വേണ്ടി സ്‌റ്റേഡിയത്തിന് പുറത്ത് കാത്തിരിക്കുന്ന വീഡിയോ എല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹം കാറില്‍ വന്നിറങ്ങിയപ്പോള്‍ മോദി ചേര്‍ത്ത്പിടിക്കുകയായിരുന്നു. പിന്നീട് സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഇരുവരേയും സ്വാഗതം ചെയ്തതാവട്ടെ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി. മോദിയുടെ പേര് മൈക്കിലൂടെ വിളിച്ചുപറഞ്ഞത് മുതല്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത ആരവമായിരുന്നു. 

പിന്നാലെ ഇരുവരും കാണികളെ അഭിവാദ്യം ചെയ്ത് ഗ്രൗണ്ട് വലംവച്ചു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടെസ്റ്റ് തൊപ്പി കൈമാറിയതും പ്രധാനമന്ത്രിമാരായിരുന്നു. ശേഷം നാല് പേരും കാണികളെ കയ്യുയര്‍ത്തി കാണിച്ചു. അവിടെയും തീര്‍ന്നില്ല. രോഹിത്തും സ്മിത്തും ഇരുവരേയും ഗ്രൗണ്ടിലേക്ക് ആനയിച്ചു. മുഴവന്‍ താരങ്ങള്‍ക്കും ഹസ്തദാനം ചെയ്ത ഇരുവരും ദേശീയ ഗാനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രൗണ്ട് വിട്ടത്. തുടര്‍ന്ന് ടെസ്റ്റ് കാണാനും ഇരുവരുമിരുന്നു.

അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 75 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (2), ഉസ്മാന്‍ ഖവാജ (27) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (32), മര്‍നസ് ലബുഷെയ്ന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് വിക്കറ്റ്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍