IPL 2022 : വീണ്ടും ഹെലികോപ്റ്റര്‍ ഷോട്ട്, തലയുടെ വിളയാട്ടം! ധോണിയുടെ ഇന്നിംഗ്‌സ് ആഘോഷമാക്കി ആരാധകര്‍- വീഡിയോ

Published : Mar 26, 2022, 10:45 PM IST
IPL 2022 : വീണ്ടും ഹെലികോപ്റ്റര്‍ ഷോട്ട്, തലയുടെ വിളയാട്ടം! ധോണിയുടെ ഇന്നിംഗ്‌സ് ആഘോഷമാക്കി ആരാധകര്‍- വീഡിയോ

Synopsis

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) ഫൈനലിന് ശേഷം. ഈ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അവസാന മത്സരം. ഇത്തവണ ക്യാപ്റ്റനായിട്ടല്ല ധോണിയുടെ വരവ്. രവീന്ദ്ര ജഡേജയുടെ കീഴിലാണ് ധോണി ഇത്തവണ കളിക്കുന്നത്.

മുംബൈ: 162 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ക്യാപ്റ്റന്‍ എം എസ് ധോണി (MD Dhoni) ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. കൃത്യമാായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) ഫൈനലിന് ശേഷം. ഈ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അവസാന മത്സരം. ഇത്തവണ ക്യാപ്റ്റനായിട്ടല്ല ധോണിയുടെ വരവ്. രവീന്ദ്ര ജഡേജയുടെ കീഴിലാണ് ധോണി ഇത്തവണ കളിക്കുന്നത്.

തിരിച്ചുവരവ് അര്‍ധ സെഞ്ചുറിയോടെ ധോണി ആഘോഷമാക്കി. 38 പന്തില്‍ നിന്നായിരുന്നു ധോണിയുടെ അര്‍ധ സെഞ്ചുറി. ഇതില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടും ഇന്നിംഗ്‌സിലുണ്ടായിരുന്നു. പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കത്തികയറുകയായിരുന്നു ധോണി. 

ആദ്യ 25 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു ധോണി നേടിയിരുന്നത്. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ 40കാരന്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചു. ശിവം മാവിക്കെതിരെ സിക്്‌സ് നേടിയെങ്കിലും ഹെലികോപ്റ്റര്‍ ഷോട്ട് തന്നെയായിരുന്നു ഇന്നിംഗ്‌സിലെ സവിശേഷത്. ആന്ദ്രേ റസ്സലിന്റെ യോര്‍ക്കറിലായിരുന്നു താരത്തിന്റെ മനോഹരമായ ഷോട്ട്. 

ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ ആര്‍പ്പുവിളിച്ചു. പിന്നീട് ഓരോ ഷോട്ടിനും ആരാധകര്‍ ധോണിയുടെ പേര് വിളിച്ചുപറയുന്നുണ്ടായിരുന്നു. അവസാന എട്ട് പന്തില്‍ 24 റണ്‍സാണ് ധോണി നേടിയത്. 

അതേസമയം ചെന്നൈക്കെതിരെ വിജയത്തിനടുത്താണ് കൊല്‍ക്കത്ത. ചെന്നൈയുടെ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 104 എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (8), സാം ബില്ലംഗ്‌സ് (11) എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍