വീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ്! ഇത്തവണ വീണത് ഗില്‍; വിസ്മയ ക്യാച്ചിന്റെ വീഡിയോ

Published : Mar 09, 2025, 09:25 PM IST
വീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ്! ഇത്തവണ വീണത് ഗില്‍; വിസ്മയ ക്യാച്ചിന്റെ വീഡിയോ

Synopsis

സാന്റ്‌നര്‍ ടോസ് ചെയ്തിട്ട പന്ത് ഗില്‍ കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫിലിപ്‌സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്.

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ മറ്റൊരു തകര്‍പ്പന്‍ ക്യാച്ചുമായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ 252 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായി ഇന്ത്യ തുടങ്ങിരുന്നു. ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും 105 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തിരുന്നു. അപ്പോഴാണ് സാന്റ്‌നര്‍ ബ്രേക്ക് ത്രൂ ആയി വരുന്നത്. 

സാന്റ്‌നര്‍ ടോസ് ചെയ്തിട്ട പന്ത് ഗില്‍ കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫിലിപ്‌സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്. ആദ്യമായിട്ടല്ല അദ്ദേഹം ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തരം ക്യാച്ച് എടുക്കുന്നത്. മുമ്പ് ഇന്ത്യക്കെതിരെയും പാകിസ്ഥാനെതിരേയും ഫിലിപ്‌സ് ഗംഭീര ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ ക്യാച്ച്. ഗില്ലിനെ പുറത്താക്കാനെടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം... 

ഗില്ലിന് പിന്നാലെ കോലി (2) നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും (76) മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെ എല്‍ രാഹുല്‍ (16), ഹാര്‍ദിക് പാണ്ഡ്യ (5) എന്നിവര്‍ ക്രീസിലുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 212 എന്ന നിലയിലാണ് ഇന്ത്യ.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: വില്‍ യങ്, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, വില്യം ഓറൂര്‍ക്ക്, നഥാന്‍ സ്മിത്ത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

PREV
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍