ഇത് മുമ്പെവിടെയോ? വാര്‍ണറുടെ ക്യാച്ച് കൈവിട്ടതിന് പിന്നാലെ ഐസിസിയും പാകിസ്ഥാനെ പരിഹസിച്ച് തുടങ്ങിയോ?

Published : Oct 21, 2023, 12:22 PM IST
ഇത് മുമ്പെവിടെയോ? വാര്‍ണറുടെ ക്യാച്ച് കൈവിട്ടതിന് പിന്നാലെ ഐസിസിയും പാകിസ്ഥാനെ പരിഹസിച്ച് തുടങ്ങിയോ?

Synopsis

ഒരിക്കല്‍കൂടി അക്തറിന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ തെളിഞ്ഞു. പഴയ വീഡിയോയിലൂടെയാണ് മാത്രം. ഇത്തവണയും പാകിസ്ഥാന്‍ ഒരുപാട് ഫീല്‍ഡിംഗ് തെറ്റുകള്‍ വരുത്തി.

ബംഗളൂരു: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകന്‍ മുഹമ്മദ് സരിം അക്തറിനെ ആരും മറക്കാനിടയില്ല. ഒറ്റ മീം കൊണ്ട് ലോകക്രിക്കറ്റ് പ്രിയങ്കരനായ ആരാധകന്‍. 2019ല്‍ ലോകകപ്പില്‍ വഹാബ് റിയാസിന്റെ പന്തില്‍ പാക് താരം ക്യാച്ച് വിട്ടപ്പോഴാണ് അക്തറിന്റെ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഫീല്‍ഡറുടെ പിന്നില്‍ പാക് ടീമിനെ പിന്തുണച്ചുകൊണ്ട് അക്തറുണ്ടായിരുന്നു. പിന്നീട് എപ്പോഴൊക്കെ പാകിസ്ഥാന്‍ ടീം പരാജയപ്പെടുന്നോ അപ്പോഴൊക്കെ മീം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഇന്നലെ ഒരിക്കല്‍കൂടി അക്തറിന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ തെളിഞ്ഞു. പഴയ വീഡിയോയിലൂടെയാണ് മാത്രം. ഇത്തവണയും പാകിസ്ഥാന്‍ ഒരുപാട് ഫീല്‍ഡിംഗ് തെറ്റുകള്‍ വരുത്തി. അതില്‍ പ്രധാനം വര്‍ണറുടെ തന്നെ ക്യാച്ച് വിട്ടത്. അദ്ദേഹത്തിന്റെ വ്യക്തിഗത സ്‌കോര്‍ 10ല്‍ നില്‍ക്കുമ്പോഴാണ് ഉസാമ മിര്‍ വാര്‍ണറെ വിട്ടുകളഞ്ഞത്. ഇതോടെയാണ് അക്തറിന്റെ മുഖം വീണ്ടും ഐസിസി പങ്കുവച്ചു. കൂടെ നിരാശരായ മറ്റു ചില ആരാകരുടേയും. ഐസിസിയും പാകിസ്ഥാനെ പരിഹസിച്ച് തുടങ്ങിയോ എന്ന് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നുണ്ട്. വീഡിയോ കാണാം...

ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ 62 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

വലിയ മേന്മയൊന്നും പറയാനില്ല! പാകിസ്ഥാന്‍ ആരാധകരില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി