ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഐസിസിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പത്താന്റെ പോസ്റ്റ്.

മുംബൈ: ഏകദിന ലോകകപ്പിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പരാതികളേറെയാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതികള്‍ നിരത്തി ഐസിസിക്ക് കത്തയക്കുകയും ചെതിരുന്നു. പാക് ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുണ്ടെന്ന് പിസിബി കുറ്റപ്പെടുത്തിരുന്നു. മാത്രമല്ല, പാക് താരങ്ങള്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്നെന്നും പിസിബി നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് താരം മുഹമ്മദ് റിസ്‌വാന് നേരെ കാണികള്‍ ജയ് ശ്രീറാം വിളിച്ചതാണ് പരാതികള്‍ക്കിടയാക്കിയത്. പാകിസ്ഥാന്‍ താരങ്ങളെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.

ഇതിനിടെ പാകിസ്ഥാനില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന മോശം പെരുമാറ്റങ്ങളുടെ വാര്‍ത്തകള്‍ പങ്കുവെക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് ഐസിസിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പത്താന്റെ പോസ്റ്റ്. പെഷവാറില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കാണികളിലൊരാള്‍ തനിക്ക് നേരെ ഇരുമ്പാണി എറിഞ്ഞുവെന്നും അത് തന്റെ മുഖത്ത് കൊണ്ടുവെന്നും ഇര്‍ഫാന്‍ പറയുന്നു. 

Scroll to load tweet…

അതൊരു പ്രശ്‌നമായി ഇന്ത്യ ഉയര്‍ത്തിയിരുന്നില്ല. ഇതിനൊപ്പം പാകിസ്ഥാന്റെ ആതിഥ്യമര്യാദയെ അഭിനന്ദിക്കുക കൂടി ചെയ്താണ് ഇന്ത്യ അന്ന് മടങ്ങിയത്. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ സച്ചിനും അജിത്ത് അഗാര്‍ക്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ വാര്‍ത്തകളടക്കം എക്‌സില്‍ പങ്കുവച്ചാണ് പത്താന്റെ പോസ്റ്റ്.

അതേസമയം, പാകിസ്ഥാന്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റുവാങ്ങി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ 62 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

പാക്-ഓസീസ് മത്സരത്തിനിടെ 'ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്‌ട്രേലിയന്‍ ആരാധകന്‍; പിന്നാലെ കാണികളും - വീഡിയോ