ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും, ആരും കാണാതെ കരഞ്ഞും ഹൈദരാബാദ് ഉടമ കാവ്യ മാരന്‍! ആഘോഷിച്ച് ഷാരൂഖ് ഖാന്‍

Published : May 27, 2024, 08:10 AM ISTUpdated : May 27, 2024, 08:29 AM IST
ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും, ആരും കാണാതെ കരഞ്ഞും ഹൈദരാബാദ് ഉടമ കാവ്യ മാരന്‍! ആഘോഷിച്ച് ഷാരൂഖ് ഖാന്‍

Synopsis

ചെന്നൈയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്.

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ താരങ്ങള്‍ക്കൊപ്പം ക്യാമറ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ഉടമകള്‍ കൂടിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടം ആഘോഷമാക്കിയപ്പോള്‍ ഹൈദരാബാദ് ഉടമ കാവ്യമാരന്‍ കണ്ണീരണിഞ്ഞാണ് ചെപ്പോക്കില്‍ നിന്ന് മടങ്ങിയത്. ഹൈദരാബാദിന്റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.

ചെന്നൈയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും തുടക്കത്തില്‍ മടങ്ങിയതോടെ കാവ്യയുടെ മുഖവും കനപ്പെട്ടു. പിന്നീട് 113 റണ്‍സിന് ഹൈദരാബാദ് പുറത്തായപ്പോഴേക്കും കാവ്യ തോല്‍വി ഉറപ്പിച്ചിരുന്നു. ഒടുവില്‍ 11-ാം ഓവറില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയപ്പോള്‍ കാവ്യക്ക് കണ്ണീര്‍ ഒളിപ്പിക്കാനായില്ല. പൊട്ടിക്കരഞ്ഞ കാവ്യ ക്യാമറമയുടെ മുന്നിലെത്തുമ്പോഴെല്ലും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിച്ചു. വീഡിയോ കാണാം... 

അതേസയം, ഷാരൂഖ് സ്വന്തം താരങ്ങളെ കെട്ടിപ്പിടിച്ചും എടുത്തുയര്‍ത്തിയും കിരീടനേട്ടം ആഘോഷമാക്കി.  കൊല്‍ക്കത്ത കളിക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി താരങ്ങള്‍ക്ക് പ്രചോദനമേകുന്ന ഷാറൂഖ് ഖാന് പകരം നല്‍കുന്ന സമ്മാനം കൂടിയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഐപിഎല്‍ കിരീടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.

സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നായിരുന്നു. മികച്ച താരം മാത്രമല്ല ഈ സീസണിലെ ഫാന്റസി പ്ലെയറും നരെയ്ന്‍ തന്നെ. പൊതുവെ സ്പിന്നറായിട്ടാണ് നരെയ്ന്‍ അറിയപ്പെടുന്നത്. 15 മത്സരങ്ങളില്‍ 17 വിക്കറ്റെടുക്കാന്‍ നരെയ്‌നായി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തുണ്ട് നരെയ്ന്‍. 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 21.64 ശരാശരിയാണ് നേട്ടം.

താരമായി നരെയ്ന്‍! എമേര്‍ജിംഗ് പ്ലയറായി നിതീഷ്; കൊല്‍ക്കത്തയ്ക്കും ഹൈദരബാദിനും ലഭിച്ച സമ്മാനത്തുക അറിയാം

റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തുണ്ട് നരെയ്ന്‍. 15 മത്സരങ്ങളില്‍ നേടിയത് 488 റണ്‍സ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന്‍ സ്വന്തമാക്കി.

PREV
click me!

Recommended Stories

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ
ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്