ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടി സെഞ്ചുറി തികച്ച് മലയാളി താരം! തിരുവനന്തപുരം സ്വദേശിയുടെ ഷോട്ടുകള്‍ കാണാം

Published : Mar 04, 2024, 08:59 AM IST
ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടി സെഞ്ചുറി തികച്ച് മലയാളി താരം! തിരുവനന്തപുരം സ്വദേശിയുടെ ഷോട്ടുകള്‍ കാണാം

Synopsis

തിരുവനന്തപുരം മാസ്റ്റേഴ്സ് സിസിക്ക് വേണ്ടി കളിച്ച അഭിജിത്ത് 21-ാം ഓവറിലാണ് ആറ് സിക്സറുകള്‍ നേടിയത്. തൃശൂര്‍ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയുടെ ലെഗ് സ്പിന്നര്‍ ജോ ഫ്രാന്‍സിസിനെതിരെയായിരുന്നു നേട്ടം.

കൊച്ചി: ഒരു ഓവറില്‍ ആറ് സിക്സറുകള്‍ നേടുന്നത് ആധുനിക ക്രിക്കറ്റില്‍ ഇപ്പോള്‍ അപൂര്‍വമായ കാഴ്ച്ചയൊന്നുമല്ല. ഇടയ്ക്കിടെ സംഭവിക്കുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ സികെ നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശി കൃഷ്ണ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ അഭിജിത്ത് പ്രവീണിനാണ് അവസരം വന്നുചേര്‍ന്നിരിക്കുന്നത്. ശനിയാഴ്ച തൃശൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന നാവിയോ യൂത്ത് ട്രോഫി അണ്ടര്‍ 22 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലായിരുന്നും അഭിജിത്തിന്റെ വെടിക്കെട്ട്. 

തിരുവനന്തപുരം മാസ്റ്റേഴ്സ് സിസിക്ക് വേണ്ടി കളിച്ച അഭിജിത്ത് 21-ാം ഓവറിലാണ് ആറ് സിക്സറുകള്‍ നേടിയത്. തൃശൂര്‍ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയുടെ ലെഗ് സ്പിന്നര്‍ ജോ ഫ്രാന്‍സിസിനെതിരെയായിരുന്നു നേട്ടം. 30 ഓവര്‍ വീതമുള്ള കളിയില്‍ ജോ തന്റെ രണ്ടാം ഓവര്‍ എറിയുമ്പോള്‍ അഭിജിത്ത് അമ്പത് പിന്നിട്ട് 69 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ജോയുടെ ആദ്യ രണ്ട് പന്തുകള്‍ ലോംഗ് ഓഫിലൂടെ കടത്തിവിട്ടു. മൂന്നും നാലും പന്ത് ഡീപ്പ് മിഡ് വിക്കറ്റിലൂടെ. അവസാന രണ്ട് സിക്‌സുകള്‍ കൂടി നേടി താരം 105ലെത്തി. പിന്നീട് ഒരു റണ്‍ കൂടി നേടി താരം 106ന് റണ്‍സിന് പുറത്തായി. വീഡിയോ കാണാം..

52 പന്തില്‍ 10 സിക്സുകളും രണ്ട് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മീഡിയം പേസ് ബൗള്‍ ചെയ്യുന്ന ഓള്‍റൗണ്ടറായ അഭിജിത്ത്, കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവില്‍ നടന്ന വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സിക്കിമിനെതിരെ കേരളത്തിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ആ കളിയില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആറ് സിക്‌സുകളോടെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അഭിജിത് പറഞ്ഞു. 

'നിങ്ങള്‍ക്ക് ഓടാനുള്ള കണ്ടം റെഡിയാണ്'; തോല്‍വിക്ക് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ച് ബംഗളൂരു എഫ്‌സി

മുമ്പ് ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയിട്ടുള്ള താരമാണ് അഭിജിത്. ആറെണ്ണം നേടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് സ്വപ്‌ന സാക്ഷാത്ക്കാരമെന്നും താരം മത്സരശേഷ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര