Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് ഓടാനുള്ള കണ്ടം റെഡിയാണ്'; തോല്‍വിക്ക് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ച് ബംഗളൂരു എഫ്‌സി

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ കളത്തിനകത്തും പുറത്തും ആവേശം നിറയുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ വിവാദ ഗോളും തുടര്‍ന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു പോരിന്റെ  വീറും വാശിയും ഇരട്ടിയാക്കി.

bengaluru fc trolls kerala blasters after loss against them
Author
First Published Mar 2, 2024, 11:54 PM IST

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേറ്റ തോല്‍വിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെ ട്രോഫി ബംഗളൂരു എഫ്‌സി. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ കളത്തിനകത്തും പുറത്തും ആവേശം നിറയുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ വിവാദ ഗോളും തുടര്‍ന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു പോരിന്റെ  വീറും വാശിയും ഇരട്ടിയാക്കി. അതിന്റെ ബാക്കിയാണ് ട്രോളുകളും. 'നിങ്ങള്‍ക്ക് ഓടാനുള്ള കണ്ടം' ഇതാണെന്ന് പറയുന്ന രീതിയിലാണ് ബംഗളൂരുവിന്റെ പരിഹാസം. പുറത്ത് ഒരു കെഎസ്ആര്‍ടിസി ബസും വരിച്ചിട്ടുണ്ട്. കൂടാതെ സുനില്‍ ഛേത്രിയെ ഉപയോഗിച്ചും പരിഹാസ പോസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. തോല്‍വിക്ക് പിന്നാലെ വന്ന ട്രോളുകള്‍ വായിക്കാം.

മത്സരത്തില്‍ പന്തടക്കത്തില്‍ ബംഗളൂരു എഫ്‌സിക്കായിരുന്നു മുന്‍തൂക്കം. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. 

ഇക്കുറി ആദ്യപാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിലക്കിലായിരുന്ന കോച്ച് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഡഗ് ഔട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ബെംഗളൂരൂവിനെതിരെ ഇവാന്റെ തിരിച്ചുവരവുകൂടിയാണ് രണ്ടാംപാദ മത്സരം. കൊച്ചിയിലെ ആദ്യപാദത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കെസിയയുടെ ഓണ്‍ഗോള്‍ മത്സരത്തിന്റെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചിരുന്നു. 69-ാം മിനുറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി. 90-ാം മിനുറ്റില്‍ കര്‍ട്ടിസ് മെയിനിലൂടെയായിരുന്നു ബിഎഫ്സിയുടെ ഏക മടക്ക ഗോള്‍.

Latest Videos
Follow Us:
Download App:
  • android
  • ios