പറന്ന് പറന്ന് പതിരാന വാര്‍ണറെ കയ്യിലൊതുക്കി! ധോണി പോലും അമ്പരന്നു; പിറന്നത് അത്ഭുത ക്യാച്ച് - വീഡിയോ

Published : Mar 31, 2024, 08:53 PM ISTUpdated : Mar 31, 2024, 11:50 PM IST
പറന്ന് പറന്ന് പതിരാന വാര്‍ണറെ കയ്യിലൊതുക്കി! ധോണി പോലും അമ്പരന്നു; പിറന്നത് അത്ഭുത ക്യാച്ച് - വീഡിയോ

Synopsis

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 120 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 52 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

വിശാഖപട്ടണം: ടെസ്റ്റ് - ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം. വരുന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണറും വാര്‍ണര്‍ തന്നെയായിരിക്കും. ടി20 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയന്‍ ജേഴ്‌സി അഴിക്കാനായിരിക്കും വാര്‍ണറുടെ തീരുമാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് വാര്‍ണര്‍.

മികച്ച ഫോമിലാണ് അദ്ദേഹം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 120 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 52 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 35 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 52 റണ്‍സെടുത്തത്. പത്താം ഓവറില്‍ മുസ്തഫിസുറിന്റെ പന്തില്‍ മതീഷ പതിരാനയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. വാര്‍ണറുടെ വിക്കറ്റ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആര്‍സിബിയെ തോല്‍പ്പിച്ചത് കോലി? ടോപ് സ്‌കോററായിട്ടും കോലിക്ക് പരിഹാസം! ട്രോളുന്നത് ടീം ആരാധകര്‍ തന്നെ

അതിഗംഭീര ക്യാച്ചിലൂടെയാണ് പതിരാന, വാര്‍ണറെ മടക്കുന്നത്. മുസ്തഫിസുറിനെതിരെ റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ച വാര്‍ണര്‍ക്ക് പിഴച്ചു. തന്റെ വലത്തോട്ട് ഡൈവ് ചെയ്ത പതിരാന ഒറ്റക്കൈ കൊണ്ട് പന്ത് കയ്യിലൊതുക്കി. വിക്കറ്റ് കീപ്പര്‍ ധോണിക്ക് കയ്യടിക്കാതിരിക്കാന്‍ സാധിച്ചില്ല. ക്യാച്ചിന്റെ വീഡിയോ കാണാം... 

വിശാഖപട്ടണത്ത് നടക്കുന്ന് മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ജയം തേടിയാണ് ഡല്‍ഹി ഇറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ഡല്‍ഹി പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. അവരുടെ പിറകില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണുള്ളത്. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോരല്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍