Latest Videos

മാരക ഔട്ട്‌സ്വിങര്‍! തനിരൂപം കാണിച്ച് സ്റ്റാര്‍ക്ക്; അഭിഷേകിനെ പുറത്താക്കിയ പന്ത് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

By Web TeamFirst Published May 26, 2024, 10:10 PM IST
Highlights

മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെ വിമര്‍ശിക്കപ്പെട്ട താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. എന്നാല്‍ പ്രാഥമിക റൗണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെ വിമര്‍ശനങ്ങളുടെ പെരുമഴയായി. എന്നാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തിയപ്പോള്‍ സ്റ്റാര്‍ക്ക് തനിസ്വരൂപം കാണിച്ചു. സണ്‍റൈസേഴഅസ് ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയറില്‍ നാല് ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. മത്സരത്തിലെ താരവും സ്റ്റാര്‍ക്കായിരുന്നു. വലിയ മത്സരങ്ങളില്‍ പതിവ് തെറ്റിച്ചില്ലെന്ന് ചുരുക്കം. 

ഇന്ന് ഫൈനലില്‍ ഹൈദരാബാദിനെ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്റ്റാര്‍ക്ക് ആരാധകര്‍ക്ക് തന്നിലുള്ള വിശ്വാസം കാത്തു. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. അഭിഷേക് ശര്‍മ (4), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഇതില്‍ ആദ്യ ഓവറില്‍ തന്നെ അഭിഷേകിനെ വീഴ്ത്താന്‍ സ്റ്റാര്‍ക്കിനായി. ആ വിക്കറ്റ് തന്നെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. അതും മനോഹരമായ ഒരു പന്തില്‍. വീഡിയോ കാണാം...

WHAT A BALL, STARC...!!! 🤯💥

- An absolute peach at 140kmph. pic.twitter.com/flYtu9ze8E

— Mufaddal Vohra (@mufaddal_vohra)

കൊല്‍ക്കത്തക്കെതിരെ 14 വിജയലക്ഷ്യമാണ് ഹൈദരാബാദ് മുന്നോട്ടുവച്ചത്. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തൊട്ടതെല്ലാം പിഴച്ചു. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.  ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുഖം തിരിച്ച്, ടോസിനൊപ്പം വട്ടംകറങ്ങി ശ്രേയസ്! വെറൈറ്റിയെന്ന് ആരാധകര്‍; രസകരമായ വീഡിയോ കാണാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഐഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി നടരാജന്‍.

click me!