മൂന്നാം സ്ഥാനത്തും പാകിസ്ഥാന്‍ ടീം തന്നെയാണ്. 1999 മുതല്‍ 2022 വരെ വിന്‍ഡീസിനെതിരെ 10 ഏകദിന പരമ്പരകള്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയും ഇന്ത്യയും നാലാം സ്ഥാനം പങ്കിടുന്നു.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) ഏകദിന പരമ്പര നേടിയതോടെ ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ്. ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പരമ്പര സ്വന്തമാക്കുന്ന റെക്കോര്‍ഡാണ് ഇന്ത്യ (Team India) കീശയിലാക്കിയത്. 2007 മുതല്‍ 2022 വരെയുളള കാലയളവിനിടെ വിന്‍ഡീസിനെതിരെ ഇന്ത്യ 12 ഏകദിന പരമ്പരകള്‍ ജയിച്ചു. ഇക്കാര്യത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ പിന്നിലാക്കിയത്. 1996 മുതല്‍ 21 വരെ 11 തവണ പാകിസ്ഥാന്‍ സിംബാബ്‌വെയ്‌ക്കെതിരെ ജയിച്ചു.

മൂന്നാം സ്ഥാനത്തും പാകിസ്ഥാന്‍ ടീം തന്നെയാണ്. 1999 മുതല്‍ 2022 വരെ വിന്‍ഡീസിനെതിരെ 10 ഏകദിന പരമ്പരകള്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയും ഇന്ത്യയും നാലാം സ്ഥാനം പങ്കിടുന്നു. സിംബാബ്‌വെയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ്. 1995 മുതല്‍ 2018 വരെ ഒമ്പത് പരമ്പകള്‍ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയ്‌ക്കെതിരെ ജയിച്ചു. 2007 മുതല്‍ 2021 വരെ ഇന്ത്യ, ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു.

റണ്‍സുണ്ട്, പക്ഷേ സ്‌ട്രൈക്ക് റേറ്റ് 100ല്‍ താഴെ; ശിഖര്‍ ധവാന്റെ മെല്ലെപോക്കില്‍ രോഹിത് ശര്‍മയക്ക് അതൃപ്തി?

്അതേസമയം, വിന്‍ഡീസിന്റെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡ് വന്നു. ഏകദിനത്തില്‍ അവരുടെ തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയാണിത്. ഈ വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങളിലാണ് അവര്‍ ഇത്രയും തോല്‍വിയേറ്റുവാങ്ങിയത്. വിന്‍ഡീസ് തുടര്‍ച്ചയായി ഇത്രയും പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത് ആദ്യമായിട്ടല്ല. 2005 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ 11 തോല്‍വികള്‍ വിന്‍ഡീസിന്റെ അക്കൗണ്ടിലായിരുന്നു. അതിന് പിന്നിലാണ് ഈ ഒമ്പത് തോല്‍വികള്‍. 1999 ഒക്‌ടോബര്‍ മുതല്‍ ജനുവരി 2000 വരെ എട്ട് തുടര്‍ച്ചയായ തോല്‍വികളും വിന്‍ഡീസിന്റെ അക്കൗണ്ടിലായി. 2009 ജൂലൈ മുതല്‍ ഫെബ്രുവരി 2010 വരേയും ഇത്രയും തോല്‍വികള്‍ പോക്കറ്റിലിട്ടു.

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി; ധവാന്‍ നയിച്ച ഇന്ത്യന്‍ ടീമിന് അപൂര്‍വ റെക്കോര്‍ഡ്

42 റണ്‍സ് വീതം നേടിയ ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ മയേഴസ് (0), ഷംറാ ബ്രൂക്‌സ്, (0), കീസി കാര്‍ടി (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷായ് ഹോപ് 22 റണ്‍സെടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. 

നേരത്തെ 98 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ പുറത്താവാതെ നില്‍ക്കുമ്പോള്‍ മഴയെത്തിയത് താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി. ശിഖര്‍ ധവാന്‍ (58), ശ്രേയസ് അയ്യര്‍ (44) എന്നിവരും തിളങ്ങി. സൂര്യകുമാര്‍ യാദവ് (8) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജു സാംസണ്‍ (6) പുറത്താവാതെ നിന്നു. പരമ്പരയിലെ താരവും പ്ലയര്‍ ഓഫ് ദ മാച്ചും ഗില്ലാണ്.