വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയിട്ടും മുന്നേറ്റമില്ല; ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത് തുടരുന്നു

By Web TeamFirst Published Jul 28, 2022, 12:25 PM IST
Highlights

ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരേയും മത്സരമുണ്ട്. ഇതില്‍ വിജയിക്കാനായാല്‍ പാകിസ്ഥാന് ഏകദിന റാങ്കിങ്ങില്‍ മുന്നേറാം.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ഏകദിന പരമ്പര നേടിയെങ്കിലും റാങ്കിംഗില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പുറത്തുവിട്ട ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. 110 പോയിന്റാണ് ഇന്ത്യക്കുള്ളത്. 128 പോയിന്റുള്ള ന്യൂസിലന്‍ഡ് (New Zealand) ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് 119 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയേക്കാള്‍ നാല് പോയിന്റ് മാത്രം പിന്നിലുള്ള പാകിസ്ഥാന് (Pakistan) മുന്നേറാനുള്ള അവസരമുണ്ട്.

ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരേയും മത്സരമുണ്ട്. ഇതില്‍ വിജയിക്കാനായാല്‍ പാകിസ്ഥാന് ഏകദിന റാങ്കിങ്ങില്‍ മുന്നേറാം. സിംബാബ്‌വെക്ക് എതിരെയാണ് ഈ സമയം ഇന്ത്യയുടെ ഏകദിന പരമ്പര വരുന്നത്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ വിന്‍ഡീസിനെ കൂടാതെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്ക് പരമ്പര നേടാനായി. മുന്‍നിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ വിന്‍ഡീസിലെത്തിയത്.

അതേസമയം, ഓസ്‌ട്രേലിയ ഏകദിന റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

പാകിസ്ഥാനേയും പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്; വിന്‍ഡീസിന്റെ അക്കൗണ്ടില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്

വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

42 റണ്‍സ് വീതം നേടിയ ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ മയേഴസ് (0), ഷംറാ ബ്രൂക്‌സ്, (0), കീസി കാര്‍ടി (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷായ് ഹോപ് 22 റണ്‍സെടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. 

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി; ധവാന്‍ നയിച്ച ഇന്ത്യന്‍ ടീമിന് അപൂര്‍വ റെക്കോര്‍ഡ്

നേരത്തെ 98 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ പുറത്താവാതെ നില്‍ക്കുമ്പോള്‍ മഴയെത്തിയത് താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി. ശിഖര്‍ ധവാന്‍ (58), ശ്രേയസ് അയ്യര്‍ (44) എന്നിവരും തിളങ്ങി. സൂര്യകുമാര്‍ യാദവ് (8) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജു സാംസണ്‍ (6) പുറത്താവാതെ നിന്നു. പരമ്പരയിലെ താരവും പ്ലയര്‍ ഓഫ് ദ മാച്ചും ഗില്ലാണ്.

click me!