ശ്രീലങ്ക അര്‍ഹിക്കുന്നു! പാകിസ്ഥാന്റെ തോല്‍വി, ലങ്കന്‍ പതാക വീശി ആഘോഷിച്ച് ഗൗതം ഗംഭീര്‍ എംപി- വീഡിയോ

By Web TeamFirst Published Sep 12, 2022, 12:33 PM IST
Highlights

ലങ്കയുടെ തിരിച്ചുവരവില്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ സന്തോഷം. സോഷ്യല്‍ മീഡിയയില്‍ പലരം അഭിനന്ദന പോസ്റ്റുകളുമായെത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറും ശ്രീലങ്കയെ അഭിനന്ദിക്കാന്‍ മറന്നില്ല.

ദുബായ്: ശ്രീലങ്ക ഏഷ്യാ കപ്പ് നേടുമെന്ന് അവരുടെ ആരാധകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചുതന്നെ ലങ്ക ഏഷ്യന്‍ ചാംപ്യന്മാരായി. രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തിന് ആശ്വാസമാണ് ഈ കിരീടമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ആറാം തവണയാണ് ലങ്ക ഏഷ്യാ കപ്പ് നേടുന്നത്. ഇക്കാര്യത്തില്‍ ഏഴ് കിരീടങ്ങള്‍ നേടിയ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്. പാകിസ്ഥാന് ഇതുവരെ രണ്ട് കിരീടങ്ങള്‍ മാത്രമാണ് നേടാനായിട്ടുള്ളത്.

ലങ്കയുടെ തിരിച്ചുവരവില്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ സന്തോഷം. സോഷ്യല്‍ മീഡിയയില്‍ പലരം അഭിനന്ദന പോസ്റ്റുകളുമായെത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറും ശ്രീലങ്കയെ അഭിനന്ദിക്കാന്‍ മറന്നില്ല.  ലങ്കയുടെ പതാകയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗംഭീറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മത്സര ശേഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലങ്കന്‍ പതാകയുമായി ഗംഭീര്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോ ഗംഭീര്‍ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം...

Superstar team…Truly deserving!! pic.twitter.com/mVshOmhzhe

— Gautam Gambhir (@GautamGambhir)

പോസ്റ്റിനൊപ്പം ഗംഭീര്‍ കുറിച്ചിട്ടതിങ്ങനെ... ''ശരിക്കും ശ്രീലങ്ക വിജയം അര്‍ഹിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ടീം, അഭിനന്ദനങ്ങള്‍ ശ്രീലങ്ക'-വീഡിയോ പങ്കുവെച്ച് ഗംഭീര്‍ കുറിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ കയറികരാന്‍ ശ്രമിക്കുന്നതിനിടെയാണ് കിരീടനേട്ടം. ലങ്കന്‍ ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന നേട്ടമാണിതെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഒന്നുമില്ലായ്മയില്‍ നിന്നാണ് അവര്‍ വരുന്നത്. ടൂര്‍ണമെന്റ് തുടങ്ങുമ്പോല്‍ ആദ്യ കപ്പുയര്‍ത്തുമെന്നുള്ള ചോദ്യത്തിന് ഒരു ശതമാനം ആളുകള്‍ പോലും വോട്ട് ചെയ്തിരുന്നില്ലെന്നും ഓര്‍ക്കണം.

സീനിയര്‍ താരങ്ങള്‍ക്ക് വീണ്ടും വിശ്രമം? സഞ്ജു വരും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനെ ധവാന്‍ നയിക്കും

പാകിസ്താനെ 23 റണ്‍സിനാണ് തോല്‍പിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക. 

അവിടുന്നിങ്ങോട്ടാണ് 170 എന്ന പൊരുതാവുന്ന സ്‌കോര്‍ ശ്രീലങ്ക അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയം. പ്രമോദ് മധുഷന് നാല് വിക്കറ്റ് നേടി. വാനിന്ദു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ വേണ്ട! സ്റ്റേഡിയത്തിന് പുറത്ത് തടഞ്ഞ് പൊലീസ്; വീഡിയോ കാണാം
 

click me!