
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ശിഖര്‍ ധവാനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടി20 ലോകകപ്പ് കളിക്കേണ്ട താരങ്ങളെ പരമ്പരിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്.
അതേസമയം, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുല്‍ ദ്രാവിഡ് കൊവിഡ് പൊസിറ്റീവായപ്പോള്‍ ലക്ഷ്മണിനെ ഇടക്കാല കോച്ചുമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ആദ്യ ടി20 മത്സരം ഈ മാസം 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം ഗാന്ധി ജയന്തി ദിവസത്തില്‍ ഗുവാഹത്തിയില്‍ നടക്കും. ഒക്ടോബര്‍ നാലിന് ഇന്‍ഡോറില്‍ നടക്കും. ഒക്ടോബര്‍ ആറിന് ലഖ്‌നൗവിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനം റാഞ്ചിയിലും ദില്ലിയിലുമായി നടക്കും. യഥാക്രമം 9, 11 തിയ്യതികളിലാണ് മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്ക്കുള്ള രണ്ട് ടീമിലും മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കാന്‍ സാധ്യതയേറെയാണ്. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല, റിഷഭ് പന്ത് മോശം ഫോമിലുള്ള സാഹചര്യത്തില്‍ സഞ്ജുവിനെ പരീക്ഷിക്കാന്‍ സെലക്റ്റര്‍മാരും ടീം മാനേജ്‌മെന്റും തയ്യാറാവും. കടുത്ത വിമര്‍ശനം റിഷഭ് പന്തിനെതിരെ ഉയര്‍ന്നിരുന്നു. ടി20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്നാണ് പ്രധാനവാദം. ഏഷ്യാ കപ്പില്‍ പന്ത് പാടെ നിരാശപ്പെടുത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!