ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് വന്ന ആരാധകരെ പൊലീസ് ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നു.

ദുബായ്: ശ്രീലങ്ക- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വിലക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധക വൃന്ദമായ ഭാരത് ആര്‍മി അംഗങ്ങളാണ് സംഭവം ശ്രദ്ധയില്‍ കൊണ്ടുവന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് വന്ന ആരാധകരെ പൊലീസ് ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നു.

പിന്നാലെ ഒരു ഇന്ത്യന്‍ ആരാധകന്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് വരുന്നവരെ സ്റ്റഡിയത്തിലേക്ക് കയറ്റുന്നില്ല. അവിടെ വച്ച് പൊലീസുകാര്‍ തടയുകയാണ്. കളി കാണണമെന്നുണ്ടെങ്കിന്‍ പാകിസ്ഥാന്‍ അല്ലെങ്കില്‍ ശ്രീലങ്ക ടീമുകളുടെ ജേഴ്‌സി അണിയണം.'' ഐസിസി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മീഡിയ എന്നിവരുടെ ശ്രദ്ധയാകര്‍ഷിക്കും വിധമാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം... 

Scroll to load tweet…

നേരത്തെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവരോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇന്ത്യ ഫൈനല്‍ കളിക്കാനുണ്ടാവുമെന്ന ധാരണയിലാണ് മിക്കവരും ടിക്കറ്റെടുത്ത് വച്ചത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനോട് മാത്രമാണ് ഇന്ത്യ ജയിച്ചത്. 

വമ്പന്‍ താരങ്ങളില്ല, ടീമാണ് താരം; ശ്രീലങ്കയുടെ വിജയം ഒത്തൊരുമയുടേത്, പക്ഷേ ടി20 ലോകകപ്പിന് യോഗ്യത കളിക്കണം

ഏഷ്യാകപ്പില്‍ ശ്രീലങ്കയുടെ ആറാം കിരീടമാണിത്. ഏഴ് കിരീടം നേടിയ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് 1986, 1997, 2004, 2008, 2014 വര്‍ഷങ്ങളിലും ലങ്ക ചാംപ്യന്മാരായി. പാകിസ്ഥാന്‍ ജേതാക്കളായത് രണ്ടുതവണ മാത്രം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയം. പ്രമോദ് മധുഷന് നാല് വിക്കറ്റ് നേടി. വാനിന്ദു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.