ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ്; ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Sep 11, 2022, 8:13 PM IST
Highlights

ആദ്യ ഓവറില്‍ തന്നെ ലങ്കയ്ക്ക് ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായി. നസീം ഷാക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ മെന്‍ഡിസ് ബൗള്‍ഡായി. നാലാം ഓവറില്‍ നിസ്സങ്കയും വീണു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 47 എന്ന നിലയിലാണ്. ധനഞ്ജയ ഡിസില്‍വ (27), ഭനുക രജപക്‌സ (8) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ലങ്കയെ തകര്‍ത്തത്. നസീം ഷായ്ക്ക ഒരു വിക്കറ്റുണ്ട്.

ആദ്യ ഓവറില്‍ തന്നെ ലങ്കയ്ക്ക് ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായി. നസീം ഷാക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ മെന്‍ഡിസ് ബൗള്‍ഡായി. നാലാം ഓവറില്‍ നിസ്സങ്കയും വീണു. റൗഫിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച്. ധനുഷ്‌ക ഗുണതിലകയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുസ്. റൗഫിന്റെ തന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം ഏറെ സഹായിച്ചു; അഫ്ഗാനെതിരെ സെഞ്ചുറി നേട്ടത്തിന് പിന്നിലെ കഥ വിവരിച്ച് വിരാട് കോലി

നേരത്തെ, പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

നീഷമിനെതിരെ കൂറ്റന്‍ സിക്‌സ്; പിന്നാലെ ഫ്രീ ഹിറ്റ് വേണമെന്ന് അംപയറോട് സ്മിത്ത്- വൈറല്‍ വീഡിയോ

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.
 

click me!