
മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, ഹോങ്കോംഗ് എന്നിവരെ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ ഫോറിലേറ്റ പരാജയം ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തെളിയിച്ചു. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും പിന്നീട് ശ്രീലങ്കയോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. 101 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നു. 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കുണ്ടായ ഏക ആശ്വാസം കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ളത്.
കോലി തന്റെ സെഞ്ചുറി ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക സമര്‍പ്പിച്ചിരുന്നു. സെഞ്ചുറി നേടാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം ഏറെ സഹായിച്ചുവെന്നാണ് കോലി ഇപ്പോള്‍ പറയുന്നത്. കോലിയുടെ വാക്കുകള്‍... ''സെഞ്ചുറി നേടാനായത് എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രകടനം മെച്ചപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.
നീഷമിനെതിരെ കൂറ്റന്‍ സിക്‌സ്; പിന്നാലെ ഫ്രീ ഹിറ്റ് വേണമെന്ന് അംപയറോട് സ്മിത്ത്- വൈറല്‍ വീഡിയോ
ദ്രാവിഡ് ആവശ്യപ്പെട്ടതും മനോഭാവത്തില്‍ മാറ്റം വേണമെന്നാണ്. അദ്ദേഹത്തിന്റെ ഉപദേശം ഏറെ ഉപകരിച്ചു. ഇനിയുള്ള ലക്ഷ്യം തീര്‍ച്ചയായും ടി20 ലോകകപ്പാണ്. എല്ലാ മേഖലയിലും മെച്ചപ്പെടുത്തിയാലും ഓസ്ട്രേലിയയില്‍ ഇറങ്ങുക. തെറ്റുകളില്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ പഠിക്കും.'' കോലി പറഞ്ഞു.
''എല്ലാവരും നല്‍കുന്ന പിന്തുണ വലുതായിരുന്നു. മത്സരത്തിന് മൂന്ന് നാല് ദിവസം മുമ്പ് ദ്രാവിഡ് എന്നോട് സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ എങ്ങനെ മധ്യ ഓവറുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ സ്ട്രൈക്കറേറ്റ് ഉയര്‍ത്തണമെന്നതിനെക്കുറിച്ചും പറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് ഇത്തരത്തിലൊരു ഇന്നിങ്സ് എനിക്കാവശ്യമായിരുന്നു.'' കോലി പറഞ്ഞു.
അപ്രതീക്ഷിത താരങ്ങളുമായി ആര്‍ പി സിംഗിന്‍റെ ലോകകപ്പ് ടീം, സഞ്ജുവും ടീമില്‍
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഇനി കളിക്കുക. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും കളിക്കും. ശേഷം ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!