പന്ത് എവിടെ? അമ്പരപ്പോടെ പൃഥ്വി ഷാ! ബൗള്‍ഡായ പന്ത് പോലും കണ്ടില്ല; ഇയിയൊരു തിരിച്ചുവരവില്ലെന്ന് ആരാധകര്‍

By Web TeamFirst Published Mar 11, 2024, 4:33 PM IST
Highlights

മുംബൈ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുകയും ചെയ്തു. മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (18) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മികച്ച ലീഡിലേക്ക് നീങ്ങുകയാണ് മുംബൈ. ഒന്നാം ഇന്നിംഗ്‌സില്‍ 119 ലീഡാണ് മുംബൈ നേടിയിരുന്നത്. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 224നെതിരെ വിദര്‍ഭ 105ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ തനുഷ് കൊട്യന്‍, ഷംസ് മുലാനി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്.

പിന്നാലെ മുംബൈ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുകയും ചെയ്തു. മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (18) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകയായിരുന്നു പൃഥ്വി ഷാ. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സായിരുന്നു പൃഥ്വിയുടെ സമ്പാദ്യം. യഷ് ഠാക്കൂറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മുംബൈ ഓപ്പണര്‍. താരം ബൗള്‍ഡായ പന്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം... 

Yash Thakur bowled a peach to dismiss Prithvi Shaw. 🫡🔥 pic.twitter.com/L0yM05roUL

— Mufaddal Vohra (@mufaddal_vohra)

അതേസമയം, താരത്തിനെതിരെ കടുത്ത പരിഹാസങ്ങളും ഉയരുന്നുണ്ട്. ഇനി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇത്തരം പന്തുകളില്‍ താരം പുറത്താവുന്നത് സ്ഥിരമാണെന്നും ആരാധകരുടെ പക്ഷം. ചില പോസ്റ്റുകള്‍ വായിക്കാം...

It was a good delivery which could have got any batsman out, it was just Prithvi Shaw at the receiving end.

— Mohammed Zaheeruddin (@zaheeruddin8819)

Peach ?? This is exposed by long back.. Arrogant simply does not have work ethics to work on an incoming delivery.. now he will face this even in gully cricket

— Bobby Axelrod (@IamAxelrod)

Reminds me of Adelaide, 2020. 🥲🥲
Prithvi Shaw’s glaring weakness, still unresolved. https://t.co/LLhdu4brrL

— Ajay (@ajayp_16)

Prithvi Shaw will never improve
Same back lift
Same gap between bat and pad
But some people want him to open in BGT this year https://t.co/wPb0V8OzZR

— Backfoot_Punch (@kookaburra_221)

മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ധ്രുവ് ഷൊറേ (0), അമന്‍ മൊഖാദെ (8), കരുണ്‍ നായര്‍ (0) എന്നിവര്‍ മടങ്ങിയിരുന്നു. ഇന്ന് അഥര്‍വ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തക്കറെ (19) മടങ്ങി. ഇരുവരുമായിരുന്നു ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ അക്ഷയ് വഡ്ക്കര്‍ക്കും (5) പിടിച്ചുനില്‍ക്കാനായില്ല. യഷ് ഠാക്കൂര്‍ (16), റാത്തോഡ് എന്നിവരാണ് സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്.

മുംബൈയുടെ ഒന്നാം ഇന്നിംഗ്സില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ നേടിയ 75 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക നയിച്ചത്.  ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക്  തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ (46), ഭുപന്‍ ലാല്‍വാനി (37) എന്നിവരാണ് ഷാര്‍ദൂലിന് പുറമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി - ഭുപന്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 

ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ ആധിപത്യം! ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും ഓസീസിന് രക്ഷയില്ല, ഇന്ത്യക്ക് താഴെ

പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പൃഥ്വിയും മടങ്ങി. തുടര്‍ന്നെത്തിയ മുഷീര്‍ ഖാന്‍ (6), അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹാര്‍ദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദുല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. തുഷാന്‍ ദേശ്പാണ്ഡെ (14) ഷാര്‍ദുലിന് നിര്‍ണായക പിന്തുണ നല്‍കി.

click me!