'ആരാധകര്‍ സഞ്ജുവിന് സ്‌നേഹം കൊടുത്തു, സഞ്ജു തിരിച്ചുനല്‍കി'; രസകരമായ വീഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്

By Web TeamFirst Published Aug 9, 2022, 8:43 PM IST
Highlights

അവസാന ടി20യ്ക്ക് ശേഷം ആരാധകര്‍ സഞ്ജുവിന്റെ പേര് ഉച്ഛത്തില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. ആരാധകരുടെ സ്‌നേഹത്തിനുള്ള മറുപടി സഞ്ജു നല്‍കുന്നുമുണ്ട്.

ഫ്‌ളോറിഡ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന് ലോകമെമ്പാടും ആരാധകരുണ്ട്. വിന്‍ഡീസ് പര്യടനത്തിനിടെ അത് പലപ്പോഴും കണ്ടതാണ്. ട്രിനിഡാഡില്‍ സഞ്ജുവിനെ ആരാധകര്‍ പൊതിഞ്ഞിരുന്നു. പിന്നീട് അവസാന രണ്ട് ടി20ക്കായി ഫ്‌ളോറിഡയിലെത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. ആരാധകര്‍ സഞ്ജുവിന്റെ പേര് ആര്‍ത്തുവിളിച്ചു. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അവസാന ടി20യ്ക്ക് ശേഷം ആരാധകര്‍ സഞ്ജുവിന്റെ പേര് ഉച്ഛത്തില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. ആരാധകരുടെ സ്‌നേഹത്തിനുള്ള മറുപടി സഞ്ജു നല്‍കുന്നുമുണ്ട്. ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരും സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ഉപയോഗിക്കുന്ന ചെറിയ വാഹനത്തിലായിരുന്നു നാല്‍വര്‍ സംഘം. രോഹിത്താണ് വാഹനം ഓടിച്ചിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. 'ആളുകള്‍ സഞ്ജുവിനെ ഇഷ്ടപ്പെടുന്നു... അദ്ദേഹം അവരേയും ഇഷ്ടപ്പെടുന്നു.' ഇത്തരത്തില്‍ കുറിപ്പോടെയാണ് റോയല്‍സ് വീഡിയോ പങ്കുവച്ചത്. രസകരമായ വീഡിയോ കാണാം...

വാഹനത്തില്‍ മൈതാനം വലംവെച്ച് ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു രോഹിത്തും സംഘവും. എന്നാല്‍ കുഞ്ഞന്‍ വാഹനത്തില്‍ ഇരുന്നും നിന്നും തിങ്ങിനിറഞ്ഞായിരുന്നു താരങ്ങളുടെ യാത്ര. ഈ ദൃശ്യങ്ങളും വലിയ ശ്രദ്ധയാണ് നേടുന്നത്. അതേസമയം പരമ്പര ജയത്തില്‍ ബിസിസിഐക്ക് അഭിനന്ദനം അറിയിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മറന്നില്ല. 

'മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് മികച്ച് തീരുമാനം'; ഇന്ത്യന്‍ സെലക്റ്റര്‍മാരെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ താരം

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിലാണ് സഞ്ജു ഇനി കളിക്കുക. ഏഷ്യാ കപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.  പതിനഞ്ചംഗ ടീമിനെ രോഹിത് നയിക്കും. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമിലിടമുണ്ട്. റിഷഭ് പന്തിന് പുറമെ സീനിയര്‍ താരം ദിനേശ് കാര്‍ത്തികിനേയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ സഞ്ജുവും ഇഷാന്‍ കിഷനും പുറത്തായി. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.

'കാര്‍ത്തികിന് കമന്ററി നന്നായി വഴങ്ങും, എന്റെ അരികിലിരിക്കാം'; ഡി കെ ടീമിലെത്തിയതിനെ കുറിച്ച് അജയ് ജഡേജ

click me!